കന്നട നടനും നിര്‍മ്മാതാവുമായ നവീനും നടി ഭാവനയും തമ്മില്‍ കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹനിശ്ചയചടങ്ങ് വളരെ ലളിതമായാണ് നടന്നത്. മഞ്ജുവാര്യരും സംയുക്തയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒക്ടോബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം.

എന്നാല്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്നു നവീന്‍ പറഞ്ഞതായി ചില കന്നട സിനിമ ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു. ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണ് എന്നും ഒരു കന്നട സിനിമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭാവനയുടെ തിരക്കു കാരണമല്ല മറ്റു ചില കാരണങ്ങള്‍ കൊണ്ടാണു വിവാഹം നീട്ടിവയ്ക്കുന്നത് എന്നു ചിത്രമാല റിപ്പോര്‍ട്ട് ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്ന് ഭാവന ഉറപ്പ് പറയുന്നു. സിനിമയെ അടുത്തറിയാവുന്നവരാണ് നവീന്റെ കുടുംബാഗങ്ങള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പ ഇല്ല. പുനീത് രാജ്കുമാറിന് ഒപ്പമുള്ള ഒരു കന്നട ചിത്രം ഭാവന ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്.

ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നു. അപ്പോഴാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്.