പ്രമുഖ നടിയെ ബ്ലാക്‌മെയില്‍ ചെയ്ത സംഭവം അട്ടിമറിക്കാന്‍ കൊച്ചിയിലെ പോലീസ് ഉന്നതന്‍. സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന് വ്യക്തമായിട്ടും കേസില്‍ അന്വേഷണം നടത്തേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. കൊച്ചിയിലെ ഉന്നതനായ പോലീസ് ഉദ്യോഗസ്ഥനാണ് ഇതിനുവേണ്ടി ചരടുവലികള്‍ നടത്തുന്നത്.

സംഭവത്തില്‍ പ്രമുഖ നടന് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പള്‍സര്‍ സുനി പുറത്ത് നല്‍കിയ കത്തിലും വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന സൂചനകള്‍ പുറത്തായിരുന്നു. ഇതോടെ പള്‍സര്‍ സുനിയെ വീണ്ടും കുടുക്കാനുള്ള തിരക്കഥയാണ് പോലീസ് ഉന്നതന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM

പള്‍സര്‍ സുനിയുടെ ടെലിഫോണ്‍ രേഖകള്‍ ഉള്‍പ്പൈടെ പോലീസ് മുക്കിയെന്ന് ഫോര്‍ ന്യൂസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസില്‍ പുതിയ വിവാദങ്ങളു വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടത്. പള്‍സര്‍ സുനിയുടെ ടെലിഫോണ്‍ രേഖകള്‍ മുഴുവന്‍ മുക്കിയതിന്റെ ഉത്തരവാദിത്വം പോലീസിലാണെന്ന കാര്യം പുറത്ത് വന്നതോടെയാണ് പുതിയ കഥകളുമായി മുഖം രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നത്. പ്രമുഖ നടനെ രക്ഷിക്കാന്‍ പോലീസ് നടത്തുന്ന നീക്കങ്ങള്‍ പുറത്തായാല്‍ നാണം കെടുക കേരള പോലീസായിരിക്കും.