രാജി രാജൻ

കോവിഡ് മഹാമാരിയിൽ ഉഴലുന്ന കേരളത്തിന് വൈദ്യസഹായോപകരണങ്ങൾ വാങ്ങുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സമാഹരിച്ച് നൽകുന്നതിനുവേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രായഭേദമന്യേ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് ജൂൺ 13 വൈകുന്നേരം 4 മണിക്ക് വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ നൂതന ശൈലിയിൽ നടത്തുന്ന കഹൂട്ട് ക്വിസ് മത്സരത്തിന് യുകെ മലയാളികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത് . നിരവധി കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള ആളുകൾ മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഇതിനോടകം പേരുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇനിയും മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് (ശനി) രാത്രി 12 ന് മുൻപായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്തി മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം നൽകുന്നതാണ്.

https://forms.gle/MGJHS7dZ5mCUoLsx8

നൂതനമായ ആശയത്തോടെ വ്യത്യസ്തതയാർന്ന രീതിയിൽ ജന്മനാടിന് സഹായം നൽകുവാനായി നടത്തുന്ന കഹൂട്ട് ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജൂൺ 13 ഞായർ യുകെ സമയം 4 പി എം ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് നിർവ്വഹിക്കും. കൈരളി ടിവിയിൽ അശ്വമേധം എന്ന പരിപാടിയിലൂടെ ഓർമ്മശക്തിയും വിശകലന പാടവവും കൊണ്ട് ശ്രദ്ധേയനായ ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് മുഖ്യാതിഥിയായി പങ്കെടുക്കും. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡൻറ് സി. എ ജോസഫ് അധ്യക്ഷത വഹിക്കും. മലയാളം മിഷൻ യുകെ സൗത്ത് ഈസ്റ്റ് കോർഡിനേറ്റർ ബേസിൽ ജോൺ ആശംസയർപ്പിക്കും. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും കഹൂട്ട് ക്വിസ് കോഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ നന്ദിയും പറയും.

വിപുലമായ വിജ്ഞാനത്തിനുടമയും വിപരീത പ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ് സിൽ ഇടം നേടിയ പ്രതിഭയും കൈരളി ടിവിയിലെ അശ്വമേധം, ജയ്ഹിന്ദ് ടിവിയിയിലെ രണാങ്കണം എന്നീ പ്രോഗ്രാമുകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ഗ്രാൻറ് മാസ്റ്റർ ശ്രീ ജി എസ് പ്രദീപിന്റെ സാന്നിദ്ധ്യത്തിലാണ് കഹൂട്ട് ക്വിസ് മത്സരം നടത്തുന്നത്.

പ്രവാസിസമൂഹം ഒരേ മനസ്സോടെ ഏറ്റെടുത്ത വാക്‌സിൻ ചലഞ്ച് നെഞ്ചിലേറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൂതനമായ രീതിയിൽ ഫണ്ട് കണ്ടെത്താനൊരുങ്ങുകയാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ. ജന്മനാടിന്റെ ഓർമ്മകൾ ഹൃദയത്തിലേറ്റി ജീവിക്കുന്ന യുകെയിലെ മലയാളി സമൂഹത്തിന് നാടിന്റെ ഓർമ്മകൾ അയവിറക്കും വിധം കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ഓൺലൈനിലൂടെ യാതൊരു വിധ സങ്കീർണ്ണതകളുമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം നടത്തി ഫണ്ട് സ്വരൂപിക്കുക എന്ന ഉദ്യമമാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഏറ്റെടുത്തിരിക്കുന്നത്. 10 പൗണ്ട് മാത്രം പ്രവേശന ഫീസായി ഈടാക്കുന്ന ഈ ക്വിസ് മത്സരത്തിൽ നിന്നും ലഭിക്കുന്ന തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാനാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകസമിതി തീരുമാനിച്ചിരിക്കുന്നത്.

  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 21 ന് തിരുവോണ നാളിൽ നടക്കും

സ്മാർട്ട് ഫോൺ ഉപയോഗിച്ച് പ്രായപരിധിയില്ലാതെ ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. അതിവേഗം ഏറ്റവും കൂടുതൽ ഉത്തരം നൽകുന്നവരാണ് വിജയികളാകുന്നത്. സൂമിൽ പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന സ്മാർട്ട് ഡിവൈസിന് പുറമെ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിന് മറ്റൊരു ഇന്റർനെറ്റ് എനേബിൾഡ് സ്മാർട്ട് ഡിവൈസ് കൂടി ആവശ്യമാണ്.

അതിവേഗം ശരിയുത്തരം നൽകുന്ന വിജയികൾക്ക് ഒന്നാം സമ്മാനം £100, രണ്ടാം സമ്മാനം £75 , മൂന്നാം സമ്മാനം £50 എന്നീ ക്രമത്തിൽ സമ്മാനങ്ങളും നൽകുന്നതാണ്. കർമ്മ കലാകേന്ദ്ര, ഇൻഫിനിറ്റി ഫൈനാൻഷ്യൽസ് ലിമിറ്റഡ്, നിള ഫുഡ്‌സ് തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്.

ദൈവത്തിന്റെ സ്വന്തം നാടിനെ മാറോട് ചേർത്ത് കോവിഡ് ദുരിതത്തിൽ വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സ്വാന്ത്വനമേകുവാനായി കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന ഈ ക്വിസ് മത്സരത്തിൽ എല്ലാ സുമനസ്സുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ്, കഹൂട്ട് ക്വിസ് മത്സരം കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ എന്നിവർ അഭ്യർത്ഥിച്ചു.

മത്സര സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന സംഘാടക സമിതി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

രാജി രാജൻ: 07940 355689
ദീപ സുലോചന:07715299963
ബിന്ദു കുര്യൻ: 07734 697927
വിനീത ചുങ്കത്ത്.07799382259