മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവിൽ പ്രശസ്ത എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ ഡോ വൈശാഖൻ തമ്പി ‘ ശാസ്ത്രം മലയാളത്തിലൂടെ’ എന്ന വിഷയത്തിൽ ഇന്ന് (07/02/21) ഞായറാഴ്ച 4 പിഎം മിന് (IST 09.30PM) പ്രഭാഷണം നടത്തുന്നു

മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവിൽ പ്രശസ്ത എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ ഡോ വൈശാഖൻ തമ്പി ‘ ശാസ്ത്രം മലയാളത്തിലൂടെ’ എന്ന വിഷയത്തിൽ ഇന്ന് (07/02/21) ഞായറാഴ്ച 4 പിഎം മിന് (IST 09.30PM) പ്രഭാഷണം നടത്തുന്നു
February 07 13:11 2021 Print This Article

ഏബ്രഹാം കുര്യൻ

ഇന്ന് 07/02/2021 ഞായറാഴ്ച 4 പിഎം മിന് ( 9.30 PM IST ) മലയാളം ഡ്രൈവിൽ ‘ശാസ്ത്രം മലയാളത്തിലൂടെ’ എന്ന വിഷയത്തെപ്പറ്റി സംസാരിക്കാൻ മലയാളികൾക്ക് ചിരപരിചിതിനായ ഡോ. വൈശാഖൻ തമ്പി എത്തുന്നു. ചുറുചുറുക്കും ഊർജസ്വലതയും നിറഞ്ഞ ഈ ചെറുപ്പക്കാരൻ, ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, അദ്ധ്യാപകൻ എന്നിങ്ങനെ കൈവെച്ച മേഖലകളിൽ എല്ലാം പൊന്നുവിളയിച്ച വ്യക്തിത്വത്തിനുടമയാണ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ (എൻ‌ഐ‌എസ്ടി) സീനിയർ റിസർച്ച് ഫെല്ലോ ആയി ഇപ്പോൾ ജോലി ചെയ്യുന്നു. തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ (എൻ‌ഐ‌എസ്ടി) നിന്ന് മെറ്റീരിയൽ സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇദ്ദേഹം അന്താരാഷ്ട്ര ജേണലുകളിൽ ഏഴ് ഗവേഷണ ലേഖനങ്ങളും മലയാളത്തിൽ പ്രശസ്തമായ മൂന്ന് ശാസ്ത്ര പുസ്തകങ്ങളും ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ശാസ്ത്ര-സമൂഹത്തെക്കുറിച്ചുള്ള സാമൂഹിക വ്യവഹാരങ്ങളിൽ സജീവമായ വൈശാഖൻ തമ്പി തിരുവനന്തപുരം സ്വദേശിയാണ്. ഊർവാലം, അഹം ദ്രവ്യാസ്മി, അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ എന്നിവ അദ്ദേഹത്തിന്റെ ശാസ്ത്ര ലോകത്തിനും മലയാളത്തിനും ഉള്ള സംഭാവനകളിൽ ചിലത് മാത്രമാണ്.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഈ മാസം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച പ്രശസ്ത അധ്യാപകനും ബാലസാഹിത്യകാരനും ആയ ശ്രീ പി. രാധാകൃഷ്ണൻ ആലുവീട്ടിൽ ‘ബാലസാഹിത്യത്തിൽ കടങ്കഥയുടെ പ്രാധാന്യം’ എന്ന പ്രഭാഷണത്തിലൂടെ ആധുനീക ജിവിതവുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉണ്ടാകേണ്ടതിൻ്റെ ആവശ്യം ആധുനീക കടങ്കഥകൾ ഉദാഹരിച്ച് അവതരിപ്പിച്ചത് ഒരു വേറിട്ട അനുഭവം ആയിരുന്നു. യു കെ യിലെ കുട്ടികൾ അവർ നിരന്തരം കാണുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട് കടങ്കഥകൾ ഉണ്ടായാൽ അവ അവരുടെ മലയാള പഠനത്തെ എത്ര അധികം സഹായിക്കും എന്ന് അദ്ദേഹം വരച്ചുകാട്ടി.

മുൻ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ ശ്രീ വിനോദ് നാരായണൻ, ഗോൾഡ് 101.3 എഫ്എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ ശ്രീ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ശ്രീ സി അനൂപ്, മലയാളം സർവ്വകാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ്, മാധ്യമ പ്രവർത്തകനും സാഹിത്യ നിരൂപകനുമായ ഡോ പി കെ രാജശേഖരൻ, മലയാളം മിഷൻ ഭാഷാ പ്രവർത്തകൻ ഡോ എം ടി ശശി, പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ കവിത ബാലകൃഷ്ണൻ, എന്നിവർ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താത്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.

മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരോടൊപ്പം പ്രശസ്ത ബ്ലോഗർ ആയ അന്ന എൻ സാറായും ആണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (07/02/2021) ഞായറാഴ്ച വൈകിട്ട് യുകെ സമയം 4PM, ഇൻഡ്യൻ സമയം 09.30 പിഎം -മിനുമാണ് ഡോ വൈശാഖൻ തമ്പി ‘ ശാസ്ത്രം മലയാളത്തിലൂടെ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.
https://www.facebook.com/MAMIUKCHAPTER/live/-

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles