ആഷിക് മുഹമ്മദ് നാസർ

ലണ്ടൻ: 2022 ജൂൺ 16,17,18 തീയതികളിൽ നടക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിൽപങ്കെടുക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്ററിൽ നിന്ന് മൂന്ന് പേർക്ക് ക്ഷണം ലഭിച്ചു. മലയാളം മിഷൻയുകെ ചാപ്റ്റർ പ്രസിഡന്റ് ശ്രീ സി എ ജോസഫ്, മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ ശ്രീ ആഷിക് മുഹമ്മദ്നാസർ, സ്കോട്ട്‌ലൻഡ് മേഖലാ കോഡിനേറ്റർ ശ്രീ എസ് എസ് ജയപ്രകാശ് എന്നിവരെ നോമിനേറ്റ് ചെയ്തത്മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച അംഗീകാരമായി വിലയിരുത്തുന്നു.

യുകെയിൽ നിന്നും ആകെ 10 പ്രതിനിധികളെയാണ് മൂന്നാം ലോക കേരളസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി നാമനിർദേശം ചെയ്യപ്പെട്ടത്. യുകെയുടെ വിവിധ ഭാഗങ്ങളായ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നസാമൂഹ്യ സംഘടനാ നേതാക്കളെയും മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്കുമാണ് ഇത്തവണ അവസരംലഭിച്ചിരിക്കുന്നത്.

യുകെയിലെ ഇംഗ്ലണ്ടിൽ നിന്നും സി എ ജോസഫ് , ആഷിക് മുഹമ്മദ് നാസർ, അഡ്വ ദിലീപ് കുമാർ, എസ്ശ്രീകുമാർ, ജയൻ എടപ്പാൽ,ഷാഫി റഹ്‌മാൻ, ലജീവ് കെ രാജൻ എന്നിവരെയാണ് നാമനിർദേശം ചെയ്യപ്പെട്ടത്.

യുകെയിലെ കലാ സാംസ്കാരിക മേഖലകളിലും സാമൂഹിക രംഗത്തും സജീവമായി പ്രവർത്തിക്കുന്ന മികച്ച സംഘാടകനും വാഗ്മിയുമായ ശ്രീ സി എ ജോസഫ് കേരള ഗവൺമെൻറിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡൻറും യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ യുക്മ സാംസ്കാരിക വേദിയുടെ രക്ഷാധികാരിയുമാണ്.

2020ൽ നടന്ന രണ്ടാം ലോക കേരള സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ആഷിക്ക് മുഹമ്മദ് നാസർമൂന്നാം ലോക കേരള സഭയിലും അംഗമായി തുടരും. സ്ത്രീകൾക്കും യുവാക്കൾക്കും പ്രാമുഖ്യം കൊടുക്കുന്നമൂന്നാം ലോകകേരള സഭയിലെ പ്രായം കുറഞ്ഞ പ്രതിനിധികളിലൊന്നാണ് അദ്ദേഹം. പഠനകാലയളവിൽസാങ്കേതിക സംഘടനയായ ടെക്നോസിലും അന്താരാഷ്ട്ര എന്ജിനീറിങ് കൂട്ടായമയായ IEEEയുടെനേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. ഷെഫീൽഡ് സർവ്വകലാശാലയിൽ ബിരുദാനന്ദരബിരുദ കാലഘട്ടത്തിൽയുകെയിലെ അന്നത്തെ ഏറ്റവും നല്ലതെന്ന് വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത യൂണിയനായ ഷെഫീൽഡ്വിദ്യാർത്ഥി യൂണിയന്റെ കൗണ്സിലർ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു വർഷം ഭാരവാഹിയായിരുന്നു. യുകെയിലെ ട്രാൻസ്‌പോർട്ട് രംഗത്ത് സ്മാർട്ട് മോട്ടർവേസ് കൻസൾട്ടണ്ടായി ബിർമിങ്ഹാമിൽപ്രവർത്തിച്ചുവരുന്ന അദ്ദേഹത്തിന് യുകെയിലെ ഹൈസ്പീഡ് റെയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ റോൾഔട്ട്സ്മാർട്ട് റോഡുകൾ സ്മാർട്ട് ടോളിങ് ഡ്രൈവർലെസ്സ് കാറുകളുടെ വികസനം ക്ളീൻ എയർ സോണുകൾമുതലായ അത്യന്താധുനിക

സാങ്കേതികവിദ്യകളിൽ പരിജ്ഞാനവും ട്രാൻസ്‌പോർട്ട് നയരൂപീകരണത്തിൽ പരിചയവുമുണ്ട്. നൂറ്റമ്പതോളം സ്ഥാപനങ്ങൾ അംഗങ്ങളായിട്ടുള്ള യുകെയിലെ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് സംഘടനയായ ഐ റ്റി എസ് യുകെയുടെ യുവജന ഫോറം ദേശീയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം യുകെയിലെപുരോഗമന കലാസാംസ്കാരിക സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. മലയാളം മിഷൻ പ്രവർത്തകസമിതി അംഗവും മിഡ്‌ലാൻഡ്‌സ് മേഖല കോഓർഡിനേറ്ററുമാണ് അദ്ദേഹം. യുകെയിലെ ഏറ്റവും പുരാതനമായപ്രവാസ സംഘടനയായ ഇൻഡ്യൻ വർക്കേഴ്‌സ് അസോസിയേഷന്റെ കേന്ദ്ര കമ്മിറ്റി അംഗവും യൂത്ത്ഓഫീസറുമാണ്. സിപിഐ എംന്റെ ഓവർസീസ് ഘടകമായ എഐസി യുകെ അയർലൻഡ് ഘടകത്തിന്റെപതിമൂന്ന് അംഗ ദേശീയ എക്സികൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന അദ്ദേഹം കൈരളിയുകെയുടെബിർമിങ്ഹാം യൂണിറ്റ് അംഗമാണ്.

ലണ്ടനിൽ വർഷങ്ങളായി സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും മാധ്യമരംഗത്തും പ്രവർത്തിക്കുന്ന ശ്രീ എസ് ശ്രീകുമാർ ഏഷ്യാനെറ്റ് യൂറോപ്പിന്റെയും ആനന്ദ് മീഡിയയുടെയും ആനന്ദ് ട്രാവൽസിന്റെയും ഡയറക്ടറുമാണ്.

ലണ്ടനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ലജീവ് കെ രാജൻ രാഷ്ട്രീയ സാംസ്കാരിക സംഘടനകളിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനുമാണ് . ഹില്ലിങ്ടണിൽ രൂപീകരിച്ച മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡണ്ട് ആയും ഇപ്പോൾ പ്രവർത്തിക്കുന്നു.

ലണ്ടനിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനായ ഷാഫി റഹ്‌മാൻ ഇന്ത്യ ടുഡേയിൽ അസോസിയേറ്റ്എഡിറ്ററായും ന്യൂ ഇന്ത്യൻ എക്സ്പ്രസിലും ഖലീജ് ടൈംസിലും പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) സെൻട്രൽ കമ്മിറ്റി മെമ്പർ, മഞ്ചെസ്റ്റർ ബ്രാഞ്ച് സെക്രട്ടറി, ബ്രിട്ടനിലെ പുരോഗമന കലാസംസ്ക്കാരിക സംഘടനയായ കൈരളി യു കെ യുടെ നാഷണൽ ട്രസ്റ്റീ അംഗംഎന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശ്രീ ജയൻ എടപ്പാൾ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ആണ് താമസിക്കുന്നത്. രണ്ടാം ലോകകേരള സഭയിലും യുകെയുടെ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ലണ്ടനിൽ പവർ സെക്ടർമേഖലയിൽ കോൺസൾട്ടന്റയി ജോലി ചെയുന്നു. സേവ് നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ആയും പ്രവർത്തിക്കുന്നു.

ഇംഗ്ലണ്ടിലെ നോർത്താംപ്ടണിൽ താമസിക്കുന്ന സാമൂഹ്യരംഗത്തും ചാരിറ്റി മേഖലകളിലും സജീവമായിഇടപെടുന്ന അഡ്വ. ദിലീപ് കുമാർ നോർത്താംപ്ടൺ കിങ്‌സ്‌തോർപ്പ് കൗൺസിലറൂമാണ്. ഇംഗ്ലണ്ട് ആൻഡ്വെയിൽസ് സോളിസിറ്റർ ആയും പ്രാക്ടീസ് ചെയ്യുന്നു.

വെയിൽസിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട ശ്രീ സുനിൽ മലയിൽ കഴിഞ്ഞ 14 വർഷമായി വെയിൽസിലെ ന്യൂപോർട്ടിൽ ആണ് താമസിക്കുന്നത്. എ ഐ സി ദേശീയ വർക്കിംഗ് കമ്മറ്റി അംഗവും വെയിൽസ്‌ ബ്രാഞ്ചിന്റെ സെക്രട്ടറി ആയും പ്രവർത്തിക്കുന്ന സുനിൽ മലയിൽ കൈരളി യുകെ വെയിൽസ് ബ്രാഞ്ചിന്റെ നിർവാഹകസമിതി അംഗവുമാണ് .

മഹത് ഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, അക്കാഡമിക് സ്റ്റുഡന്റ് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കംപ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടിയ സുനിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തിരുവോണതെക്കുറിച്ച് പബ്ലിഷ് ചെയ്ത അഡ്രോയിഡ് ആപ്പ് ശ്രദ്ധേയവും ലോക മലയാളികൾക്ക് ഉപകാരപ്രദവുമാണ്

സ്കോട്ട്‌ലൻഡിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീമതി നിധിൻ ചന്ദ് സാമൂഹ്യരംഗത്തും ചാരിറ്റി മേഖലകളിലും സജീവമായി പ്രവർത്തിക്കുന്നു. ഇൻവെസ്റ്റ്മെൻറ് ഗൈഡൻസ് കൺസൾട്ടൻസി ആൻഡ് ഇവൻറ് മാനേജ്മെൻറ് ബിസിനസ് ചെയ്യുന്ന നിധിൻ ചന്ദ് സ്‌കോട്ടിഷ് നാഷണൽ പാർട്ടി ലിൻലിത്ഗോ ബ്രാഞ്ചിലെ പ്രവർത്തനങ്ങൾക്ക്മുഖ്യ നേതൃത്വവും നൽകുന്നു.

നോർത്തേൺ അയർലണ്ടിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട ശ്രീ എസ് എസ് ജയപ്രകാശ് മലയാളം മിഷൻയുകെ ചാപ്റ്ററിന്റെ വിദഗ്ധ സമിതി ചെയർമാനും നോർത്തേൺ അയർലൻഡ് കോർഡിനേറ്ററുമാണ്.

നോർത്തേൺ അയർലണ്ടിൽ പ്രവർത്തിക്കുന്ന പ്രമുഖ കലാ സാംസ്കാരിക പ്രസ്ഥാനമായ കർമ്മകലാകേന്ദ്രത്തിന്റെ ഡയറക്ടറായും പ്രവർത്തിക്കുന്ന എസ് എസ് ജയപ്രകാശ് അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനും എ ഐ സി ദേശീയ വർക്കിംഗ് കമ്മറ്റി അംഗവുമാണ്.


കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസി മലയാളികൾക്ക് ലോക കേരള സഭയുടെയോ നോർക്കയുടെയോ വെബ്സൈറ്റ് വഴി നിർദ്ദിഷ്ഠ ഫോമിലാണ് ലോകസഭാംഗമായി നിർദ്ദേശിക്കപ്പെടുവാനായി അപേക്ഷിക്കേണ്ടിയിരുന്നത്. അപേക്ഷകർ അപേക്ഷിക്കുന്നതിനുള്ള കാരണങ്ങളും അവരുടെ കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന ചോദ്യാവലിയും പൂരിപ്പിക്കേണ്ടതായിരുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതിയായ മെയ് 15ന് മുമ്പായി അപേക്ഷ സമർപ്പിച്ചവരിൽ നിന്നുമാണ് ലോകസഭാംഗങ്ങളെനാമനിർദേശിക്കപ്പെട്ടത്‌.

മൂന്നാം ലോക കേരളസഭാ സമ്മേളനത്തിൽ പ്രവാസി മലയാളികൾക്ക് ഗുണകരമായ നിരവധി തീരുമാനങ്ങൾ ചർച്ച ചെയ്തു നടപ്പിലാക്കുമെന്നാണ് സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ പ്രതീക്ഷിക്കുന്നത്.

കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയ ഇക്കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ലക്ഷക്കണക്കിന് പ്രവാസികളാണ് തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് കടന്നു വന്നിരിക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള മടങ്ങിവന്ന ആളുകളെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗുണകരമായ രീതിയിൽ ഉപയോഗിക്കുന്നതിനായി അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതും അനിവാര്യമാണ്.

കഴിഞ്ഞ രണ്ട് ലോകകേരളസഭ സമ്മേളനങ്ങളിലും പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന നിരവധിപ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അർത്ഥപൂർണ്ണമായ സംവാദങ്ങളിലൂടെ പ്രവാസി മലയാളികൾ ഉന്നയിച്ച പലവിഷയങ്ങളും ഇടതുപക്ഷ ഗവൺമെന്റ് പരിഹരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയുടെതീവ്രതയാർന്ന വ്യാപനത്തിനുശേഷം നടക്കുന്ന മൂന്നാമത് ലോക കേരളസഭാ സമ്മേളനത്തിൽ പ്രവാസിമലയാളികൾ നേരിടുന്ന ഗൗരവമായ പല പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.

പല വിദേശരാജ്യങ്ങളിലും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ വിദേശ തൊഴിലാളികളെ ഒഴിവാക്കി സ്വദേശികൾക്ക് ജോലി നൽകുകയാണ്. മഹാമാരി മൂലം നിരവധി മേഖലകളിലെ നിർമാണപ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും തടസ്സം നേരിട്ടതുമൂലം അനവധി വിദേശ മലയാളികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകേണ്ടതായി വന്നിട്ടുണ്ട്.

യുകെ, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ഒ സി ഐ കാർഡ്ഹോൾഡേഴ്സ് ആയിട്ടുള്ള വിദേശ മലയാളികളുടെ പൊതുവായ പ്രശ്നങ്ങളും പ്രത്യേകമായി ചർച്ചചെയ്യപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്.

വിദേശ മലയാളികളുടെ പ്രത്യേകിച്ച് യുകെ മലയാളികളുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചർച്ചകളിൽസജീവമായി കൊണ്ടുവരുവാനും ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുവാനും പരമാവധിശ്രമിക്കുന്നതാണെന്ന് യുകെയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രതിനിധികൾ സംയുക്തമായി അറിയിച്ചു.