മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ മത്സരിച്ചു അഭിനയിച്ച ഫാസില്‍ ചിത്രം ഹരികൃഷ്ണന്‍സില്‍ ഷാരൂഖ്‌ ഖാന്‍ അതിഥി താരമായി അഭിനയിക്കുന്നുണ്ടോ? എന്നത് അന്നത്തെ സിനിമാ പ്രേക്ഷകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം ഫാസില്‍ അതിനെക്കുറിച്ച്‌ വെളിപ്പെടുത്തുകയാണ്.

വലിയ കാസ്റ്റിംഗ് നിരകൊണ്ട് സമ്ബന്നമായിരുന്ന ഹരികൃഷ്ണന്‍സ് 1998-ഓണ റിലീസായി പ്രദര്‍ശനത്തിനെത്തിയ സിനിമയായിരുന്നു. ബോളിവുഡ് നടി ജൂഹി ചൗള നായികയായി എത്തിയ ചിത്രത്തില്‍ ഷാരൂഖ്‌ ഖാനും അതിഥി താരമായി അഭിനയിക്കുന്നുണ്ടോ? എന്നതായിരുന്നു പ്രേക്ഷകരുടെ സംശയം. ‘ഹരികൃഷ്ണന്‍സ്’ സിനിമയുമായി ബന്ധപ്പെട്ടു അന്നത്തെ സിനിമാ മാസികകളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഷാരൂഖ് ഖാനും ജൂഹി ചൗളയും ഒന്നിച്ചുള്ള ഒരു സ്റ്റില്‍ പുറത്തു വന്നതോടെ കേരളത്തിലെ ഷാരൂഖ്‌ ഖാന്‍ ആരാധകരും ആകാംഷപൂര്‍വ്വം ചിത്രത്തിനായി കാത്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹരികൃഷ്ണന്‍സിന്റെ ചിത്രീകരണം ഊട്ടിയില്‍ നടക്കുമ്പോൾ ഷാരൂഖിന്റെ മറ്റൊരു ബോളിവുഡ് സിനിമയുടെ ചിത്രീകരണവും അതിനടുത്തായി നടക്കുന്നുണ്ടായിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജൂഹിയെ കാണാന്‍ ഷാരൂഖ്‌ ഹരികൃഷ്ണന്‍സിന്‍റെ സെറ്റിലെത്തി. ഹരികൃഷ്ണന്‍സിന്‍റെ മനോഹരമായ സെറ്റ് സന്ദര്‍ശിച്ചതോടെ ഷാരൂഖിന് ഒരു ഷോട്ടില്‍ എങ്കിലും ആ സിനിമയില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹം തോന്നി. നായികാ കഥാപാത്രത്തെ മോഹന്‍ലാലിന് ആണോ മമ്മൂട്ടിക്ക് ആണോ കിട്ടുക എന്ന കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്ബോള്‍ ഷാരൂഖ് വന്നു ജൂഹിയുടെ കൈ പിടിച്ചു പോകുന്ന ഒരു ഷോട്ട് പ്ലാന്‍ ചെയ്തു എങ്കിലും പിന്നീട് ഫാസില്‍ അത് ഉപേക്ഷിക്കുകയായിരുന്നു.