പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലില്‍ ‘അമ്മ’ വേഷം ചെയ്യുന്ന 61കാരിയായ നടിയാണ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ച്‌ കായംകുളം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം

61കാരിയായ നടിയെ 37കാരനായ യുവാവ് സ്മാര്‍ട്ട് ഫോണ്‍ നല്‍കി കെണിയില്‍ വീഴ്‌ത്തിയെന്നതും പിന്നീട് ഹോട്ടലിലും വീട്ടിലുംവച്ചെല്ലാം നിരന്തരം പീഡിപ്പിച്ചുവെന്നതും വലിയ ചര്‍ച്ചയായിട്ടുണ്ട്. മാത്രമല്ല, ഈ യുവാവ് എവിടത്തുകാരനാണെന്ന് പോലും നടിക്ക് അറിയില്ലയെന്നത് പൊലീസിനെ പോലും ഞെട്ടിച്ചുകളഞ്ഞു. യുവാവ് പല സ്ഥലത്തുവച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏതു നാട്ടുകാരനാണെന്നുപോലും അറിയാതെയാണ് യുവാവുമായി സൗഹൃദം പുലര്‍ത്തിയതെന്നാണ് നടിയുടെ മൊഴി. ബലാത്സംഗ കുറ്റം നിലനില്‍ക്കുമോ എന്ന ആശങ്ക പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ധരും തന്നെ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, ഇത്തരത്തില്‍ സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടിയുമായി നീങ്ങാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. യുവാവുമായി ഏറെ അടുത്തെങ്കിലും ഊരും പേരും തിരക്കാതെയാണ് ഇയാളുമായി ഇടപെട്ടതെന്നത് പൊലീസിനെപോലും  അമ്പരപ്പിച്ചിരിക്കുന്നത്. തന്റെ അശ്ലീല ദൃശ്യങ്ങള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് കണ്ടാണ് ജനപ്രിയ സീരിയലിലെ ‘അമ്മ നടി’ പരാതിയുമായി കായംകുളം പൊലീസിനെ കണ്ടത്. അതേസമയം, പരാതിയില്‍ യുവാവിന്റെ പേരും വിലാസവും ഉള്‍പ്പെടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നടിക്ക് കഴിഞ്ഞതുമില്ല. ദൃശ്യങ്ങളില്‍ യുവാവിന്റെ മുഖം കാണാമെന്നതിനാല്‍ യുവാവ് തന്നെ ആയിരിക്കില്ല ദൃശ്യം പ്രചരിപ്പിച്ചതെന്നാണ് സൈബര്‍ വിദഗ്ധരും പറയുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സര്‍വീസ് സെന്ററില്‍ കൊടുത്തപ്പോഴോ മറ്റോ ആയിരിക്കും അവ കോപ്പി ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഏതായാലും യുവാവ് വന്‍ ചതിയാണ് ചെയ്തതെന്ന നിലയിലാണ് നടിയുമായി അടുപ്പമുള്ളവര്‍ വിലയിരുത്തുന്നത്. യുവാവിന്റെ ചതി അമ്മ നടിയെ സംബന്ധിച്ച്‌ തീര്‍ത്തും അപ്രതീക്ഷിതവുമായിരുന്നു. സീരിയല്‍ നടിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെയാണ് പ്രതി ദൃശ്യങ്ങള്‍ അയച്ചു നല്‍കിയത്. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് യുവാവ് നടിയുമായി ബന്ധം സ്ഥാപിച്ചതും പിന്നെ അത് പീഡനത്തിലേക്ക് വളര്‍ന്നതുമെന്നാണ് നടി വെളിപ്പെടുത്തിയിട്ടുള്ളത്. പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി അടുപ്പം സ്ഥാപിച്ചുവെന്നും പലവട്ടം പീഡിപ്പിച്ചുവെന്നും  പറയുമ്പോളും യുവാവിന്റെ പൂര്‍ണ വിവരങ്ങള്‍ അമ്മ നടിയുടെ പക്കലില്ല. അതുകൊണ്ട് തന്നെ ശരിയായ വിവരങ്ങള്‍ യുവാവിനെക്കുറിച്ച്‌ ഇവര്‍ക്ക് നല്‍കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡിസംബര്‍ മുതല്‍ പീഡനം നേരിട്ടതായാണ് ഇവര്‍ നല്‍കിയ പരാതിയില്‍ ഉള്ളത്. ഹോട്ടല്‍ മുറിയിലും വീട്ടിലും അതിക്രമിച്ച്‌ നല്‍കി തന്നെ പീഡിപ്പിച്ചുവെന്നാണ് നടി പറയുന്നത്. തന്റെ അനുവാദം കൂടാതെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എന്നും നടിയുടെ പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ തന്റേത് തന്നെയെന്നും അതിന്റെ പിന്നിലാരെന്ന് മനസിലാക്കിയുമാണ് അമ്മ നടി പരാതിയുമായി കായംകുളം പൊലീസിനെ സമീപിച്ചത്. യുവാവുമായി  അടുക്കുമ്പോളും യുവാവിന്റെ ഊരും പേരും ശരിയായി മനസിലാക്കുന്നതിലും സീരിയല്‍ നടിക്ക് തെറ്റുപറ്റി. നടിയുടെ പരാതിയില്‍ നിന്ന് യുവാവിനെക്കുറിച്ച്‌ പലതും ഗണിച്ചെടുക്കേണ്ട അവസ്ഥയിലാണ് പൊലീസ്. യുവാവ് ഗള്‍ഫിലാണ് എന്ന് മാത്രമാണ് പൊലീസിന് അറിയാവുന്നത്.

അതുകൊണ്ട് തന്നെ ഗള്‍ഫിലുള്ള യുവാവിനെ അവിടെ നിന്ന് പൊക്കുന്നതിനുള്ള ശ്രമത്തിലാണ് കായംകുളം പൊലീസ്. അതിനായി ഉടന്‍ തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇവര്‍ പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്. ഗള്‍ഫില്‍ നിന്നാണ് സീരിയല്‍ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രതിയായ എറണാകുളം സ്വദേശി സിയ പ്രചരിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടി ആദ്യം പറഞ്ഞത് പ്രതി സിയ മലപ്പുറത്ത് ആണെന്നാണ്. പിന്നെ പറഞ്ഞത് എറണാകുളത്ത് ആണെന്നാണ്. പക്ഷെ മലപ്പുറത്ത് എവിടെ, എറണാകുളത്ത് എവിടെ എന്നൊന്നും അമ്മ നടിക്ക് അറിയില്ല. ഈ അന്വേഷണമാണ് പ്രതി ഇപ്പോള്‍ ഗള്‍ഫിലാണ് എന്ന രീതിയിലേക്ക് എത്തിയത്. പ്രതി ബലാത്സംഗം ചെയ്തു എന്ന് പരാതിയില്‍ പറയുന്നതിനാല്‍ ബലാത്സംഗത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കി, ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അതേസമയം അമ്മനടി കായംകുളം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ അശ്‌ളീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ഇരട്ടി വേഗത്തില്‍. വാട്‌സ് ആപ് ഗ്രൂപ്പുകളിലും ടെലഗ്രാഫ് ഗ്രൂപ്പുകളിലുമാണ് നടിയുമായി ബന്ധപ്പെട്ട നാല് അശ്‌ളീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത്. ദൃശ്യം സോഷ്യല്‍മീഡിയയില്‍ നല്‍കിയത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. നാല് വീഡിയോകളില്‍ ഒന്ന് വാട്‌സ്‌ആപ് വീഡിയോ കോളില്‍ സ്വയം നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണെന്നും അതിനാല്‍ തന്നെ നടി സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവുമായി ബന്ധപ്പെടുന്നതെന്നും ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായതോടെ പലരും ചൂണ്ടിക്കാട്ടുന്നു.

ഏതായാലും 61കാരിയായ അമ്മ നടി ഇത്തരത്തില്‍ ഒരു പരാതി നല്‍കിയതോടെ വെട്ടിലായത് ഇവര്‍ അഭിനയിക്കുന്ന പ്രശസ്ത സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും ചാനലുകാരുമാണ്. എന്നാല്‍ ഇത്തരമൊരു പരാതി നല്‍കിയതിന്റെ പേരില്‍ നടിയെ ഒഴിവാക്കിയാല്‍ വിഷയം കൂടുതല്‍ ചര്‍ച്ചയാകും. ഇതോടെ വലിയ ആശയക്കുഴപ്പത്തിലാണ് ചാനലും സീരിയലിന്റെ പിന്നണിക്കാരും.