ജോജി തോമസ്
ഒക്ടോബർ 28 ശനിയാഴ്ച ഗ്ലാസ്കോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ സ്പിരിച്വൽ ഫെസിലിറ്റേറ്റർ ഓഫ് ദ ഇയർ അവാർഡ് ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിളളിക്ക് സമ്മാനിക്കും. 2011 മുതൽ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിളളി സ്കോട്ട് ലൻഡിലെ മലയാളി സമൂഹത്തിന്റെ ഇടയിൽ നടത്തുന്ന ആത്മീയ, സാമൂഹിക സേവനങ്ങളെ മുൻനിർത്തിയാണ് മലയാളം യുകെ അവാർഡ്. കോതമംഗലം രൂപതാംഗമായ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിളളി രൂപതയിലെ വിവിധ ഇടവകകളിലും രൂപതാ തലത്തിലും കേരളാ കാത്തലിക് സ്റ്റുഡൻസ് ലീഗ്, ചെറുപുഷ്പം മിഷൻ ലീഗ്, ഡയറക്ടർ സ്ഥാനങ്ങളും മീഡിയയുടെ ചുമതലയും വഹിച്ചിരുന്നു. കുറച്ചുകാലം വൊക്കേഷണൽ ഡയറക്ടറായും രൂപതാ തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011 മുതൽ സ്കോട്ട് ലൻഡിലെ മലയാളി സമൂഹത്തിന്റെ ആത്മീയ ഉണർവിനായി പ്രവർത്തിക്കുന്ന ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിളളിയ്ക്ക് മലയാളം യുകെയുടെ ആശംസകൾ .
മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്
Leave a Reply