ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിയിലും ജീവിതത്തിലും വ്യത്യസ്തമായ വഴികൾ തെരഞ്ഞെടുക്കുന്നവരാണ് ശ്രദ്ധിക്കപ്പെടുന്നത്. പഠിച്ചത് ആയുർവേദമാണെങ്കിലും ഷാന്റി തച്ചിലേത്തിനെ ലോകമറിയുന്നത് താൻ ചെയ്ത മനോഹരമായ ടിക് ടോക് വീഡിയോകളിലൂടെയാണ്. ഹാസ്യ രസം കലർത്തിയ ഷാന്റിയുടെ ടിക് ടോക് വീഡിയോയ്ക്ക് പ്രേക്ഷക പ്രശംസ കിട്ടിത്തുടങ്ങിയത് വളരെ പെട്ടെന്നാണ്. ചെറിയ ചെറിയ വീഡിയോകളിൽ തുടങ്ങി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ പ്രോത്സാഹനത്തിൽ താരമായ അനുഭവമാണ് ഷാന്റിക്ക് പറയാനുള്ളത്.

ഒട്ടേറെ വ്യത്യസ്തതകൾ നിറഞ്ഞതാണ് ഷാന്റിയുടെ ജീവിതം . പഠിച്ചത് സ്പെയിനിൽ ആണ് . ആദ്യകാലത്ത് ജോലി ചെയ്തിരുന്നത് ഇറ്റലിയിലായിരുന്നു. മൂന്നുവർഷം മുമ്പാണ് യുകെയിലെ ഗ്ലാസ്കോയിൽ എത്തിയത്. ഇവിടെ നേഴ്സിംഗ് കെയർ അസിസ്റ്റൻറ് ആയാണ് ജോലി ചെയ്യുന്നത്. ഭർത്താവ് റോയി എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്. സ്പെയിനിനോടുള്ള ഇഷ്ടം കാരണം മക്കൾക്ക് രണ്ടുപേർക്കും സ്പാനിഷ് പേരുകളാണ് നൽകിയത്. 13 വയസ്സുകാരനായ റിക്കാർഡോയും 11 വയസ്സുകാരനായ എഡ്വാവാർഡോയും ആണ് റോയി – ഷാൻറി ദമ്പതികളുടെ മക്കൾ.

ഭർത്താവിന്റെയും മക്കളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഷാന്റിക്ക് സർഗാത്മകത തുളുമ്പി നിൽക്കുന്ന വീഡിയോകൾ നിർമ്മിക്കുന്നതിന് പ്രേരണയാകുന്നത്. കേരളത്തിൽ നോർത്ത് പരവൂരിനടുത്തുള്ള ചേന്ദമംഗലമാണ് ഷാന്റിയുടെ സ്വദേശമെങ്കിലും ബന്ധുക്കൾ എല്ലാം ഇപ്പോൾ സ്പെയിനിൽ അണ്.യാത്രകളെ ഒട്ടേറെ പ്രണയിക്കുന്ന ഷാന്റിക്ക് ചെറുപ്പം തൊട്ട് ഡാൻസും അഭിനയവും ഇഷ്ടമായിരുന്നു. ഒക്ടോബർ 28-ാം തീയതി നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ ഷാൻ്റിക്ക് പുരസ്കാരം സമർപ്പിക്കും.

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.


ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.