ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി മലയാളം യുകെ അവാർഡ് നൈറ്റിന് തുടക്കമായി. യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും പ്രവർത്തനം കാഴ്ചവച്ച സംഘടനകളെയും വ്യക്തികളെയുമാണ് മലയാളം യുകെ അവാർഡ് നൈറ്റിൽ ആദരിക്കുന്നത്. അവാർഡ് നൈറ്റിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥവും മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ്.

2 മണിക്ക് ആരംഭിച്ച ബോളിവുഡ് ഡാൻസ് ഫെസ്റ്റിനെ തുടർന്നാണ് അവാർഡ് നൈറ്റ് തുടക്കം കുറിച്ചത്. അവാർഡ് നൈറ്റിൽ തന്നെയാണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ സമ്മാനം വിതരണം ചെയ്യുന്നത്. യുകെ മലയാളികൾ നെഞ്ചിലേറ്റിയ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ സമ്മാനർഹരെ അറിയാൻ യുകെ മുഴുവൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രോഗ്രാം ലൈവായി കാണുന്നതിന് വാർത്തയിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM