മലയാളം യുകെ ന്യൂസ് ടീം
സംഘടനാപാടവവും മാദ്ധ്യമ ധർമ്മവും പ്രൊഫഷണലിസവും ഒന്നിക്കുന്നു.. മാത്സര്യമില്ലാത്ത സുഹൃദ് ബന്ധങ്ങൾക്കായി ഒരു വേദി.. ജനങ്ങൾ താരങ്ങളാകുന്ന ദിനം… ജനങ്ങളിലേയ്ക്കിറങ്ങി ജനഹിതമറിഞ്ഞ് ജനങ്ങളോടൊപ്പം സഞ്ചരിക്കാൻ മലയാളം യുകെ ന്യൂസ്.. മലയാളം യുകെ ന്യൂസും ലെസ്റ്റർ കേരള കമ്യൂണിറ്റിയും സംയുക്തമായി നഴ്സസ് ദിനാഘോഷവും കലാസന്ധ്യയുമൊരുക്കുന്നു. ഓൺലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തി൯െറയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതി൯െറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 8 മണിവരെയാണ് വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന സംസ്കാരിക കൂട്ടായ്മയുടെ ആഘോഷം അരങ്ങേറുക.

എല്‍ കെ സി കമ്മറ്റി

സാമൂഹിക, സാംസ്കാരിക, സ്പോർട്സ് രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കും  ചാരിറ്റി മേഖലയിൽ നിസ്തുല സേവനം കാഴ്ചവച്ചവർക്കും മലയാളം യുകെ “എക്സൽ” അവാർഡുകൾ സമ്മാനിക്കും.  സാമൂഹിക ഇടപെടലുകൾ വഴി കലാ – സാംസ്കാരിക – ചാരിറ്റി രംഗത്ത്   ആരോഗ്യകരമായ നവീന വിപ്ളവത്തിന് നാന്ദി കുറിക്കുകയെന്ന മലയാളം യുകെയുടെ പ്രഖ്യാപിത നയത്തി൯െറ ഭാഗമാണ് ലെസ്റ്റർ കേരള കമ്യൂണിറ്റിയുമായി ചേർന്നുള്ള ഈ നൂതന സംരംഭം. മികച്ച സംഘടനാ പ്രവർത്തനത്തിന് പേരെടുത്ത, 12 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി തലയുയർത്തി നിൽക്കുന്ന യുകെയിലെ തന്നെ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ളതുമായ മലയാളി കൂട്ടായ്മയായ LKC യുടെ പങ്കാളിത്തം യുകെയിലെ മലയാളി സമൂഹത്തിൽ വ്യത്യസ്തവും മികവേറിയതുമായ സാംസ്കാരിക- മാധ്യമ പ്രവർത്തന മേഖലയിലേക്ക് ഉള്ള വാതായനങ്ങൾ തുറക്കും. മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ ആതിഥേയരായ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ഈ പ്രോഗ്രാം വിജയിപ്പിക്കുന്നതിനായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം സംഘടിപ്പിക്കുന്ന നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടും. ആതുര ശുശ്രൂഷാ രംഗത്ത് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വച്ച നഴ്സുമാർക്കും കെയറർമാർക്കും പുരസ്കാരങ്ങൾ നല്കും. സംഗീത, നൃത്ത രംഗത്തെ പ്രതിഭകൾക്കൊപ്പം സംസ്കാരിക രംഗത്തെ അതിവിശിഷ്ട വ്യക്തികളും ആഘോഷത്തിൽ അണിനിരക്കും.

യുകെയില്‍ നവതരംഗമായി മാറിക്കഴിഞ്ഞ ‘മാഗ്നാ വിഷൻ ടിവി’ മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് പൂര്‍ണ്ണമായും സംപ്രേഷണം ചെയ്യുന്നതായിരിക്കും. യുകെയിലെ ആദ്യ മലയാളം റേഡിയോ ആയ ‘ലണ്ടന്‍ മലയാളം  റേഡിയോ’യും ആഘോഷത്തി൯െറ വിജയത്തിനായി എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.അവാര്‍ഡ് നൈറ്റ് വിജയത്തിനായുള്ള  കമ്മിറ്റികളെ ഉടൻ പ്രഖ്യാപിക്കും. അവാര്‍ഡ് നൈറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരും അവാര്‍ഡ് നൈറ്റില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ താല്പ്പര്യമുള്ളവരും സ്പോണ്‍സേഴ്സ് ആകാന്‍ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ  07951903705 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

ലെസ്റ്റര്‍ കേരള കമ്യൂണിറ്റി അംഗങ്ങളെ കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അസോസിയേഷനുകളില്‍ നിന്നും ക്ലബുകളില്‍ നിന്നുമുള്ള കലാകാരന്മാരും കലാകാരികളും അവാര്‍ഡ് നൈറ്റില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്. പ്രോഗ്രാം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

അവാര്‍ഡ് നൈറ്റ് നടക്കുന്ന കമ്മ്യൂണിറ്റി സെന്ററിന്റെ അഡ്രസ്‌

Maher Centre
15 Ravensbridge Drive
Leicester 
LE4 0BZ 
UK