ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളംയുകെ ന്യൂസ് ടീമിന്റെ മെമ്പറും എസ് ബി കോളേജ് രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമായ ലിസാ മാത്യുവിന്റെ മാതാവ് ലീലാമ്മ മാത്യു (62 ) ഇന്ന് (11 / 03 /2022 ) പുലർച്ചെ നിര്യാതയായി. നാളെ (12 / 03/ 2022 ) രാവിലെ 9. 30 ന് ഭൗതികശരീരം മൈലപ്ര ശാലോം മാർത്തോമ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് 11 മണിക്ക് പള്ളിയിലും 12. 15 ന് സെമിത്തേരിയിലും സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.

ഇന്ന് വൈകിട്ട് 6 മണിക്ക് നെല്ലാട് (കുമ്പനാട് ) പുതുവേലിൽ കെവിൻ വില്ലയിൽ ജോസഫ് ജോയിയുടെ ഭവനത്തിൽ വച്ച് പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലീലാമ്മ മാത്യു കുമ്പഴ വേലശേരിൽ പുതുവേലിൽ പരേതനായ പി കെ മാത്യുവിന്റെ ഭാര്യയാണ്.

ലിസാ മാത്യുവിന്റെ അമ്മയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.