മലയാള സിനിമാ മേഖലയിൽ വലിയൊരു കോളിളക്കം സൃഷ്ടിച്ചതായിരുന്നു പ്രശസ്ത നടി ആക്രമിക്കപ്പെട്ട സംഭവം. കേസിൽ പല പ്രമുഖരെയും കുറ്റക്കാരക്കികൊണ്ട് വിചാരണ നടക്കുകയാണ്. എന്നാൽ ഇപ്പോൾ മൊഴി കൊടുത്തിരുന്ന ചില സിനിമാ താരങ്ങൾ കൂറുമാറിയതായി വാർത്തകൾ വരുന്നുണ്ട്. ഇവർ പ്രതിക്കെതിരെ നൽകിയിരുന്ന മൊഴി കോടതിയിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നിരവധിപേർ രംഗത്ത് വരുന്നുണ്ട്.

പലരും സോഷ്യൽ മീഡിയയിലൂടെ കൂറുമാറിയവരോട് ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിനാസ്പദമായി പ്രശസ്ത നടിയും ഗായികയുമായ രേവതി സമ്പത്ത് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറിപ്പിന്റെ പൂർണരൂപം;  ഉള്ളിൽ കയറ്റാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല. ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്തയാളാണ് സിദ്ധിഖ്’ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല.

ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്. ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും. സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ – ലജ്ജയില്ലേ.. എന്നാണ് താരം കുറിച്ചത്.