കെറ്ററിംഗിലെ പ്രമുഖ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗ് (മാക്‌) സംഘടിപ്പിച്ച ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വര്‍ണ്ണ ഗംഭീരമായി. ജനുവരി 13 ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്രിസ്തുമസ് – ന്യൂ ഇയര്‍ പ്രോഗ്രാമിന് മുന്നോടിയായി നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് സുജിത് സ്കറിയ അദ്ധ്യക്ഷനായിരുന്നു. മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് ചീഫ് എഡിറ്ററും യുക്മ മുന്‍ ദേശീയ സെക്രട്ടറിയുമായ ബിന്‍സു ജോണ്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാക് സെക്രട്ടറി ഐറിസ് മേന്റെക്സ് ചടങ്ങില്‍ സ്വാഗതം ആശസിക്കുകയും ട്രഷറര്‍ ബിജു നാല്‍പ്പാട് നന്ദി പറയുകയും ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മധുരം സമ്മാനിച്ച് കടന്നു വന്ന ക്രിസ്തുമസ് പപ്പാ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ക്രിസ്തുമസ് കേക്ക് വേദിയില്‍ വച്ച് മുറിക്കുകയും എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഏവരും ആകാംക്ഷാപൂര്‍വ്വം  ക്രിസ്തുമസ് കണ്‍സര്‍ട്ട് വേദിയില്‍ അരങ്ങേറി. മികച്ച അവതരണവും വിസ്മയിപ്പിക്കുന്ന ശബ്ദ വെളിച്ച നിയന്ത്രണവും അവിസ്മരണീയമാക്കിയ ക്രിസ്തുമസ് കണ്‍സര്‍ട്ട് അസോസിയേഷന്‍ അംഗങ്ങളുടെ കഠിനാദ്ധ്വാനം വിളിച്ചോതുന്നതായിരുന്നു. യേശുദേവന്‍റെ തിരുപ്പിറവിയുടെ സന്ദേശം പൂര്‍ണ്ണതയോടെ അവതരിപ്പിക്കുവാന്‍ സാധിച്ച ലൈറ്റ് ആന്‍ഡ്‌ സൗണ്ട് ഷോ അവസാനിച്ചത് നിറഞ്ഞ കയ്യടികളോടെ ആയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് വേദിയില്‍ അരങ്ങേറിയത് മനോഹരങ്ങളായ നിരവധി പ്രോഗ്രാമുകള്‍ ആയിരുന്നു. ഡാന്‍സുകളും പാട്ടുകളും മറ്റ് കലാപരിപാടികളും ചേര്‍ന്ന് കാണികള്‍ക്ക് കണ്ണിനും കാതിനും ഉത്സവമായി മാറിയപ്പോള്‍ ഇതിന് മുന്‍പൊരിക്കലും കാണാത്ത മനോഹരമായ ഒരു ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാം ആയിരുന്നു കെറ്ററിംഗ് മലയാളികള്‍ക്ക് ലഭിച്ചത്. സ്വാദിഷ്ടമായ ന്യൂ ഇയര്‍ ഡിന്നര്‍ ആയിരുന്നു മറ്റൊരു  പ്രധാന ആകര്‍ഷണം.

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കി മാറ്റിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച സംഘാടകര്‍ തുടര്‍ന്നും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു.