സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വളരെ ലളിതമായി നടന്നു. കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഓണാഘോഷം ഒരു കുടുംബ സംഗമമായി നടത്താന്‍ സ്വാന്‍സിയിലെ മലയാളി സമൂഹം തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അസോസിയേഷന്റെ വിഹിതം അയക്കുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടുംബ സംഗമത്തിന് ശേഷം അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ചേരുകയും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള അസോസിയേഷന്റെ ഭരണ സമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. പൊതുയോഗം വനിതകളുടെ ഒരു ഭരണ സമിതിയെ തെരഞ്ഞെടുക്കുവാന്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. പുതിയ പ്രസിഡന്റായി ബേബി മോള്‍ സിറിയക്കും ജനറല്‍ സെക്രട്ടറിയായി സ്‌റ്റെല്ലാ ഫെലിക്‌സിനെയും തെരഞ്ഞെടുത്തു. സിനി സജി ട്രഷററായും കുഞ്ഞമോള്‍ സ്റ്റീഫന്‍ വെസ് പ്രസിഡന്റായും ഷീനാ ജിജി ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും. ലിസി ജോണിയെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ആര്‍ട്‌സ് സെക്രട്ടറിമാരായി ജാന്റി ടെന്‍ഡന്‍, പൂജാ വില്യംസ്, മേഴ്‌സി ജോണ്‍സി, ജിസി പോളി, ബിന്ദു ജയന്‍, എന്നിവരെയും സ്‌പോര്‍ട്‌സ് സെക്രട്ടറിമാരായി ടെസി ഡസ്റ്റിന്‍, റ്റീന ജിബിന്‍, ഷിബി ജോര്‍ജ് എന്നിവരെയും കമ്മറ്റിയംഗങ്ങളായി മഞ്ജു പയസ്, ഷോമാ സിജു, അഞ്ജു ഫിലിപ്പ്, ജൂലി മുകേഷ്, ബിനി ജിനു, ബ്ലസ്സി എബ്രഹാം, ജയ്‌വി ആന്റണി എന്നിവരെയും പൊതുയോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.