ഗ്ലോസ്റ്റര്‍ഷയര്‍ മലയാളീ അസോസിയേഷന്‍ നടത്തിയ ‘സ്‌നേഹാഞ്ജലി 2018’ ലൂടെ ഈ വര്‍ഷത്തെ കല സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വര്‍ണശബളമായ സായംസന്ധ്യക്ക് ജി.എം.എയുടെ ജനറല്‍ സെക്രട്ടറി ജില്‍സ് ടി പോള്‍ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് വിനോദ് മാണി ഭദ്ര ദീപം തിരി കൊളുത്തിയായിരുന്നു പരിപാടികള്‍ ആരംഭിച്ചത്. ഈ ഒരു സായാഹ്നം തുടക്കം മുതല്‍ അവസാനം വരെ അവതരിപ്പിച്ചത് ഞങ്ങളുടെ പ്രിയപ്പെട്ട സണ്ണി ലൂക്കോസ് ആയിരുന്നു.

മണ്ണോടു മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിക്കാന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനത്തിന് ശേഷം ജി.എം.എയുടെ എക്കാലവും പ്രിയപ്പെട്ട ലോറന്‍സ് പെല്ലിശ്ശേരി ഇത്രയും കാലത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ഒരു അവലോകനം നടത്തുകയും GMA ചാരിറ്റി skm far എന്ന വീഡിയോ പ്രേസേന്റ്‌റേഷനും ഉണ്ടായിരുന്നു.

തുടര്‍ന്നു നടത്തിയ വിവിധ കലാപരിപാടികള്‍ക്കൊപ്പം ഏറ്റവും വേറിട്ടു നിന്ന ‘പുരുഷശ്രീ’ പേജന്റ് കോണ്ടെസ്റ്റ്, റോബി മേക്കരയുടെ നേതൃത്വത്തില്‍ നടന്നു. മൂന്നു റൗണ്ടുകളായി നടത്തിയ ഈ മത്സരം ഒരുക്കലും മറക്കാനാകാത്തതും വളരെ മികവുറ്റ ഒരു പരിപാടിയും ആയിരുന്നു. വ്യത്യസ്ത വേഷവിധാനങ്ങളോടെ ഓരോ റൗണ്ടുകളിലും മത്സരാര്‍ത്ഥികള്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്.

പരസ്പരം സ്‌നേഹിച്ചും ആശയങ്ങള്‍ കൈമാറിയും വളരെയധികം ഒത്തൊരുമയോടെയാണ് മത്സരാത്ഥികള്‍ പങ്കെടുത്തത്. സെല്‍ഫ് കോണ്‍ഫിഡന്‍സ് വളര്‍ത്താനും അതിനോടൊപ്പം സ്റ്റേജ് ഫീയര്‍ മാറ്റാനുമുള്ള നല്ല ഒരു വേദിയായിട്ടായിരുന്നു എല്ലാ മത്സരാത്ഥികളും ഇതിനെ കണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തികഞ്ഞ പോരാട്ടത്തിനൊടുവില്‍ വിജയികളെ പ്രഖ്യാപിക്കുമ്പോള്‍ ചെല്‍റ്റന്‍ഹാമില്‍ നിന്നുമുള്ള ജഡ്‌സണ്‍ ആലപ്പാട്ട് ജി.എം.എയുടെ ‘പുരുഷശ്രീ’ ആയി തിരഞ്ഞെടുത്തു. റണ്ണറപ്പായി ജോ വില്‍ട്ടന്‍, സെക്കന്റ് റണ്ണറപ്പായി അരുണ്‍ വിജയന്‍ എന്നിവരേയും തിരഞ്ഞെടുത്തു.

മറ്റു സമ്മാനങ്ങള്‍ നേടിയവര്‍:  മിസ്റ്റര്‍ ഫീസിക്ക് ആയി സാവിയോ സെലസ്റ്റിന്‍, മിസ്റ്റര്‍ ഫോട്ടോജെനിക് ആയി അനീഷ് ആലഞ്ചേരില്‍, ബേസ്റ്റു പെയര്‍ ആയി തിരഞ്ഞെടുത്തത് ജഡ്‌സണ്‍ ആലപാടും, മിസ്റ്റര്‍ സ്‌റ്റൈല്‍ ആയി ബെന്നി വര്‍ഗീസ് അതോടൊപ്പം മിസ്റ്റര്‍ ആറ്റിട്യൂഡായി ജെയ്‌സണ്‍ വര്‍ഗീസിനെയും തിരഞ്ഞെടുത്തു.

നാന്നൂറില്‍ പരം അംഗങ്ങള്‍ ആസ്വദിച്ച ഈ പരിപാടി വന്‍ വിജയമായിമാറുകയും ഇതിനു പുറകില്‍ ചുക്കാന്‍ പിടിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി അറിയിക്കുന്നു.

ചിത്രങ്ങള്‍ കാണാം.

GMA Charity Night Part -1 , 28APR2018@Glos/U.K Photos by Roy Skaria

GMA Charity Night Part -2 , 28APR2018@Glos/U.K – Photos by Roy Skaria