ചേർപ്പ് : ആഫ്രിക്കയിലെ ബോട്സ്വാനയിൽ ഉണ്ടായ കാറപകടത്തിൽ വല്ലച്ചിറയിലെ യുവദമ്പതിമാർ മരിച്ചു. വല്ലച്ചിറ മേലയിൽ പരേതനായ സുകുമാരൻ മേനോന്റെയും റിട്ട.അധ്യാപിക സുശീലയുടെയും മകൻ ദീപക്മേനോൻ (29), ഭാര്യ ഡോ. ഗായത്രി(25) എന്നിവരാണ് മരിച്ചത്. ബോട്സ്വാനയിൽ ചാർട്ടേഡ് അക്കൗണ്ടൻറ്‌ ആണ് ദീപക്.

എടക്കളത്തൂർ പുത്തൻപീടിക നന്ദകുമാറിന്റെയും കണ്ടിയൂർ ഗീതയുടെയും മകളാണ് ഗായത്രി. കഴിഞ്ഞ ഡിസംബറിൽ വിവാഹത്തിനുശേഷം ജനുവരിയിലാണ് ഇവർ ബോട്സ്വാനയിലെത്തിയത്.
ബോട്സ്വാനയിൽ കാറപകടത്തിൽ വല്ലച്ചിറയിലെ യുവദമ്പതിമാർ മരിച്ചു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശനിയാഴ്ച രാത്രി 10 മണിയോടെ (ഇന്ത്യൻസമയം ഞായറാഴ്ച പുലർച്ചെ 1.30 ) സുഹൃത്തിന്റെ വീട്ടിൽപ്പോയി മടങ്ങവേ മറുവാപുല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.ഹൈവേയിൽ സിഗ്നലിൽ നിർത്തിയിട്ട ഇവരുടെ കാറിൽ വേഗത്തിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഡ്രൈവറും കാറിൽ ഉണ്ടായിരുന്നു.