കൊഹിമ: ഓസ്‌ട്രേലിയായില്‍ സേവനം ചെയ്യുന്ന മലയാളി വൈദികന്‍ ഹൃദയസതംഭനം മൂലം മരണമടഞ്ഞു. ഫാ. മനോജ് മാനുവലാണ് മരണമടഞ്ഞത്. 46 വയസായിരുന്നു. ഓസ്‌ട്രേലിയായിലെ വില്‍കാനിയ- ഫോര്‍ബ്‌സ് രൂപതയില്‍ ഏതാനും വര്‍ഷങ്ങളായി സേവനം ചെയ്തുവരികയായിരുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊഹിമ രൂപതയ്ക്കുവേണ്ടി വൈദികനായ ഇദ്ദേഹം അവധിക്ക് സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അദ്ദേഹം ഏതാനും ദിവസം ഐസൊലേഷനിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കായിരുന്നു അന്ത്യം.