ഷാര്‍ജ: ഷാര്‍ജയില്‍ മലയാളിയെ വധശിക്ഷയ്ക്ക് വിധിച്ചു. കണ്ണൂര്‍ കൊളച്ചേരി കമ്പില്‍ പള്ളിപ്പറമ്പ് സ്വദേശി കൈതപ്പുറത്ത് അബ്ദുള്‍ ബാസിത്തിനാണ് വധശിക്ഷ. തലശ്ശേരി കടവത്തൂര്‍ സ്വദേശിയും ഷാര്‍ജ അല്‍ മദീന ട്രേഡിംഗ് സെന്റര്‍ മാനേജറുമായ അടിയോടത്ത് അബൂബക്കറിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
വ്യാഴാഴ്ചയാണ് കോടതി ഉത്തരവുണ്ടായത്. ഷാര്‍ജ വ്യവസായ മേഖല 10-ലെ ഖാന്‍സാഹിബ് കെട്ടിടത്തില്‍ 2013 സെപ്റ്റംബര്‍ ആറിന് രാത്രി 12.15നാണ് അബൂബക്കര്‍ കൊല്ലപ്പെട്ടത്. ഇതേ സ്ഥാപനത്തിലെ റെഡിമെയ്ഡ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ബാസിത്ത്.