മലയാളി വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ മിലൻ ടോമി (24)യെയാണ് യോർക്ക്ഷെയറിലെ ഹാഡേഴ്സ് ഫീൽഡിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച മരണവാർത്ത മിലന്റെ സുഹൃത്തുക്കളിലൂടെ പുറത്തറിഞ്ഞത്.
ആറുമാസം മുമ്പാണ് ഹാഡേഴ്സ് ഫീൽഡ് യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കാനായി മിലൻ ബ്രിട്ടനിലെത്തിയത്. സഹതാമസക്കാരായ വിദ്യാർഥികളാണ് മരണവിവരം പൊലീസിനെ അറിയിച്ചത്.
മുറിയില്‍ കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി പുറത്തുപോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസെത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മിലന്റെ സഹോദരി ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്.ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ഏക സഹോദരി സഹോദരന്റെ മരണം അറിയാതെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. നാട്ടിലെത്തിയശേഷം സഹോദരി സുഹൃത്തുക്കള്‍ വഴി അറിയിച്ചതിനെത്തുടർന്നാണ് വിദ്യാര്‍ത്ഥിയുടെ മരണം അവിടെയുള്ള മലയാളികളിൽ പലരും അറിഞ്ഞത്.
കഴിഞ്ഞ ജനുവരി ഇന്‍ ടേക്ക് വിദ്യാര്‍ത്ഥിയായാണ് യുവാവ് ഹാഡേഴ്‌സ് ഫീല്‍ഡിലെത്തിയത്. യുകെയില്‍ എത്തിയതിന് പിന്നാലെ നാട്ടില്‍ പിതാവ് രോഗബാധിതനായി കിടപ്പിലായത് വിദ്യാര്‍ത്ഥിയെ സമ്മര്‍ദ്ദത്തിലാക്കി. താമസവും ജോലിയും സംബന്ധിച്ചും ആശങ്കകളുണ്ടായിരുന്നു.
ഒരാഴ്ച മുമ്പ് അസ്വസ്ഥനായി കണ്ടതിനാല്‍ വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയി മുറിയിലെത്തിയ യുവാവ് അസ്വസ്ഥതയിലായിരുന്നു. കോഴ്‌സും ജോലി ഭാരവും താങ്ങാനായിരുന്നില്ലെന്നു പറയപ്പെടുന്നു.
കടുത്ത ഡിപ്രഷൻ മൂലം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
Leave a Reply