മൈക്രോസോഫ്റ്റ് ചെയർമാനും അമേരിക്കൻ വ്യവസായിയുമായ ബിൽ ഗേറ്റ്സിന്റെ പേജിലും കേരളത്തിന് വേണ്ടി സഹായം അപേക്ഷിച്ച് നിരവധി പേർ. ഇക്കൂട്ടത്തിൽ മലയാളികൾ മാത്രമല്ല ഉള്ളത്. കേരളത്തിന്റെ ദുരിതം മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിയുന്ന വിവിധ സംസ്ഥാനങ്ങളിലെ ധാരാളം പേരാണ് കേരളത്തെ സഹായിക്കണനെന്ന അപേക്ഷയുമായി എത്തിയിരിക്കുന്നത്. ‘കേരള നീഡ്സ് യുവർ സപ്പോർട്ട്, സ്റ്റാൻഡ് വിത്ത് കേരള, കേരള ഫ്ലഡ്സ്, നീഡ് യുവർ ഹെൽപ്’ എന്നീ ഹാഷ്ടാഗുകളുമായാണ് സഹായാഭ്യർത്ഥന.
”സർ ഇന്ത്യയിലെ കേരള സംസ്ഥാനം പ്രളയക്കെടുതിയിലാണ്. ഞങ്ങൾക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ താങ്കൾക്ക് സാധിക്കുമോ? നിരവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഞങ്ങളുടെ സർക്കാരിന് സാമ്പത്തിക സഹായവും അവശ്യവസ്തുക്കളുടെ സഹായവും ആവശ്യമുണ്ട്.” എന്നിങ്ങനെ സഹായ അഭ്യർത്ഥനയുടെ പ്രവാഹമാണ് ബിൽ ഗേറ്റ്സിന്റെ പേജുകളിൽ.
സാമൂഹ്യപ്രവർത്തകൻ കൂടിയാണ് ബിൽഗേറ്റ്സ്. 1995 മുതൽ 2009 വരെയുള്ള കാലയളവിൽ, 2008 ഒഴികെയുള്ള വർഷങ്ങളിൽ ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്നു.[4] 2011-ൽ ഏറ്റവും ധനികനായ അമേരിക്കക്കാരനും ലോകത്തെ രണ്ടാം സ്ഥാനക്കാരനുമായിരുന്നു ബിൽ ഗേറ്റ്സ്. ബിൽ ഗേറ്റ്സ് ഈ മെസ്സേജ് കാണുമെന്നും സഹായം നൽകുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഓരോരുത്തരും ഈ പേജിൽ വന്ന് സഹായം ചോദിക്കുന്നത്.
Leave a Reply