ഷൈമോന്‍ തോട്ടുങ്കല്‍
ന്യൂ കാസില്‍: നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ കൂട്ടായ്മയായ മാന്‍ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ് )നിലവില്‍ വന്നു. ഇംഗ്ലണ്ടിന്റെ നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ സാമൂഹ്യവും, സാംസ്‌കാരികവും, ആയ ഉന്നതി ലക്ഷ്യമാക്കി രൂപീകരിച്ച മാന്‍ അസോസിയേഷന്‍ നിലവില്‍ വന്നതായി കോഓര്‍ഡിനേറ്റര്‍മാരായ വര്‍ഗീസ് തെനംകാലായും, ഷെല്ലി ഫിലിപ്പും അറിയിച്ചു. സംഘടനയുടെ ഔദ്യോഗിക ഉത്ഘാടനം ജൂണ്‍ 25ന് വര്‍ണ്ണ ശബളമായ ചടങ്ങില്‍ ന്യൂ കാസിലില്‍ നടക്കും. കേരളത്തില്‍ നിന്നുള്‍പ്പെടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. യുക്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത മാന്‍ അസോസിയേഷന്റെ ഉല്‍ഘാടന സമ്മേളനത്തില്‍ യുക്മ ഭാരവാഹികളും പങ്കെടുക്കും.
വിവിധ സാംസ്‌കാരിക പരിപാടികളും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള അസോസിയേഷനുകളുടെ സ്ഥിരം പരിപാടികള്‍ക്കും അപ്പുറം കേരളത്തനിമയും, മലയാളി സംസ്‌കാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള പുത്തന്‍ പരിപാടികള്‍ ആവും സംഘടന ലക്ഷ്യമിടുന്നത്. രൂപീകരണ സമ്മേളനത്തില്‍ ഷെല്ലി ഫിലിപ്പ്, വര്‍ഗീസ് തോമസ്, ജിജോ മാധവപ്പള്ളില്‍, ജൂബി എം സി, ബിനു കിഴക്കയില്‍, സജി കൊട്ടാരത്തില്‍, ഹണി ബാബു, ജോര്‍ജ് കണമെന്നില്‍, എല്‍ദോ പോള്‍, രാജു എബ്രഹാം നെല്ലുവേലില്‍, ജിബി വാഴക്കുളം, റോബിന്‍ എബ്രഹാം, ജോഷി നോര്‍ത്ത് ശില്‍ഡ്‌സ്, ഷിന്ടോ ജെയിംസ്, ഷൈമോന്‍ തോട്ടുങ്കല്‍, ഷിബു എട്ടുകാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തിനും സാംസ്‌കാരിക ഉന്നതിക്കും ഉതാകുന്ന വിവിധ കര്‍മ്മ പരിപാടികളുമായി സംഘടനാ മുന്‍പോട്ടു പോകും. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി സംഘടന വിപുലീകരിക്കുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Leave a Reply