കെന്റിലെ ചാത്തമിൽ താമസിക്കുന്ന സിജു തോമസ് – റെനി ദമ്പതിമാരുടെ മകനും ചാത്തമിലെ ന്യൂ ഹൊറൈസൺ ചിൽഡ്രൻസ് അക്കാഡമിയിലെ വിദ്യാർത്ഥിയുമായ ഇവാൻ സിജു തോമസാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ലോകമെമ്പാടുമുള്ള ഉയർന്ന ഐ ക്യു ഉള്ളവരുടെ സൊസൈറ്റിയായ മെൻസയിൽ അംഗത്വം നേടുന്നതിന് നടത്തിയ cattel B III ടെസ്റ്റിലാണ് ഇവാന്റെ മിന്നുന്ന പ്രകടനം .
സാധ്യമായ ഏറ്റവും ഉയർന്ന മാർക്ക് 162 ആണ് ഇവാൻ നേടിയത് .മെൻസയിൽ അംഗത്വം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞ സ്കോർ 148 ആണ്. മെൻസ ടെസ്റ്റിൽ ഇതുവരെ പങ്കെടുത്തവരിൽ ഒരു ശതമാനം മാത്രം കൈവരിച്ച സ്കോറിനൊപ്പമാണ് ഇവാന്റെ സ്കോർ. പതിനൊന്ന് വയസ് മാത്രമുള്ള ഇവാൻ നേടിയ സ്കോർ പ്രസിദ്ധ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹാക്കിങ്‌സിനെക്കാൾ 2 പോയിന്റ് കൂടുതൽ ആണെന്ന് അറിയുമ്പോഴാണ് ഇവാന്റെ നേട്ടത്തിന്റെ മഹത്വം നാം അറിയുന്നത്.
തന്റെ പഠിത്തത്തോടൊപ്പം വായനയിലും കുങ്ഫുവിലും ഡ്രംമ്മിങ്ങിലും പ്രാവീണ്യം നേടുന്ന ഇവാൻ റുബിക്’സ് ക്യൂബ് ഒരു മിനിറ്റിനകം പൂർത്തീകരിക്കാനും മിടുക്കനാണ്. ഇവാന്റെ പഠിത്തത്തിലും പഠ്യേതര വിഷയങ്ങളിലും ഉള്ള കഴിവിനെക്കുറിച്ചു അറിയാമെങ്കിലും ഈ നേട്ടം പ്രതീഷിച്ചില്ലെന്ന് ഇവാന്റെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ അധ്യാപകർക്ക് ഇവാന്റെ ഈ വിജയത്തിൽ അത്ഭുതമൊന്നുമില്ല. ഒരു പുസ്തകം വായിക്കുവാൻ കൊടുത്താൽ ഒന്നല്ലെങ്കിൽ രണ്ടു മണിക്കൂറിനകം വായിച്ചു തീർക്കുന്ന ഇവാനെ കാത്തിരിക്കുന്നത് വലിയ വലിയ വിജങ്ങളാണെന്നു അവർ അഭിപ്രായപ്പെടുന്നു.
ഗണിതശാസ്ത്രം വളരെയേറെ ഇഷ്ടപ്പെടുന്ന ഇവാന് ഗണിത ശാസ്‌ത്രജ്ഞൻ ആകാനാണ് ആഗ്രഹം. തന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് തുടക്കമെന്ന നിലയിൽ റോചെസ്റ്ററിലെ മാത്‍സ് സ്കൂളിൽ പഠനം തുടരുവാനുള്ള തയാറെടുപ്പിലാണ് ഇവാനും മാതാപിതാക്കളും.
Leave a Reply