ബഹ്റൈനിലെ ജോലിസ്ഥലത്ത് മാര്‍ബിള്‍ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി നിഷാന്ത് ദാസാണ് (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് മലയാളികള്‍ക്ക് പരിക്കേറ്റു.

WhatsApp Image 2024-12-09 at 10.15.48 PM

വിദേശരാജ്യത്ത് നിന്ന് കൊണ്ടുവന്ന മാര്‍ബിള്‍ പാളികള്‍ ഇറക്കുന്നതിനിടെയായിരുന്നു അപകടം. മാര്‍ബിള്‍ പൊട്ടിവീണാണ് നിഷാന്ത് ദാസിന് ഗുരുതരമായി പരിക്കേറ്റതും മരണത്തിന് കീഴടങ്ങിയതും. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിസാര പരിക്കുകള്‍ മാത്രമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പ്രാഥമിക ചികിത്സകള്‍ നല്‍കി വിട്ടയച്ചു. നിഷാന്തിന്റെ മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.