സൗദിയില്‍ നിന്ന് ഗൃഹപ്രവേശത്തിനായി അവധിക്ക് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസില്‍ ശ്യാം കുമാര്‍ (36) ആണ് മരിച്ചത്. ശ്യാംകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ തഴുത്തല പി.ജെ. ജങ്ഷനിലായിരുന്നു അപകടം.

ഏപ്രില്‍ ഏഴിനാണ് ഗൃഹപ്രവേശത്തിനായി ശ്യാം കുമാര്‍ നാട്ടിലെത്തിയത്. പത്തിനായിരുന്നു ഗൃഹപ്രവേശം. ചടങ്ങുകള്‍ അവസാനിച്ച ശേഷം പുതിയ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുന്നതിന്റെ തിരക്കിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ പുതിയ വീട്ടിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങി മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. ടിപ്പറിടിച്ച് ശ്യാം കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിയാദിലെ മലസിലാണ് ശ്യാം കുമാര്‍ താമസിച്ചിരുന്നത്. കഴിഞ്ഞ കഴിഞ്ഞ 11 വര്‍ഷമായി സൗദിയിലായിരുന്നു. റിയാദില്‍ ഒരു കമ്പനിയില്‍ ക്വാളിറ്റി ഇന്‍സ്‌പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ശ്യാംകുമാര്‍. ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് പുതിയ വീട് പണികഴിപ്പിച്ചത്. പുതിയ വീട്ടില്‍ താമസിച്ച് കൊതി മാറും മുമ്പെ അപ്രതീക്ഷിതമായെത്തിയ മരണത്തിന്റെ ഞെട്ടലിലാണ് നാട്.