എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ അടുത്തായി അത്ര നല്ല സമയമല്ല. ബ്രിട്ടീഷ് പത്രപ്രവർത്തകനായ പിയേഴ്സ് മോർഗനുമായുള്ള സ്ഫോടനാത്മക അഭിമുഖം മാത്രമല്ല പ്രശ്നം താരം കുറച്ചധികം കാലമായി മോശം ഫോമിലാണ്.

തന്റെ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ വികസനമില്ലായ്മയെ ആക്ഷേപിക്കുന്നത് മുതൽ തന്റെ ബദ്ധവൈരിയായ ലയണൽ മെസ്സിയെ വാഴ്ത്തുന്നത് വരെ, 90 മിനിറ്റ് ദൈർഘ്യമുള്ള 2-ഭാഗമുള്ള അഭിമുഖത്തിൽ റൊണാൾഡോ  ഒരുപാട് വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.

വ്യാഴാഴ്ച പുറത്തിറങ്ങിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ, ലയണൽ മെസ്സി ഉൾപ്പെട്ട ഒരു സാഹചര്യത്തെക്കുറിച്ചും റൊണാൾഡോ സംസാരിച്ചു, അത് തന്റെ വിരമിക്കലിലേക്ക് നയിച്ചേക്കാമെന്നും റൊണാൾഡോ പറയുന്നു.

പിയേഴ്സ് മോർഗൻ ചോദിച്ച ചോദ്യം ഇങ്ങനെ ”ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍. ക്രിസ്റ്റിയാനോയും മെസിയും രണ്ട് ഗോള്‍ വീതം അടിച്ചു നില്‍ക്കുന്നു. 94ാമത്തെ മിനിറ്റില്‍ ക്രിസ്റ്റിയാനോ വിജയ ഗോള്‍ അടിക്കുന്നു. പോര്‍ച്ചുഗല്‍ ലോക ചാമ്പ്യനാവുന്നു…എന്തായിരിക്കും ഈ സമയം മനസില്‍?’

റൊണാൾഡോയുടെ മറുപടി എല്ലാവരെയും ഞെട്ടിക്കുന്നത് ആയിരുന്നു- അങ്ങനെയൊന്ന് സംഭവിച്ചാല്‍ ഞാന്‍ ഫുട്‌ബോള്‍ അവസാനിപ്പിക്കും, വിരമിക്കും എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത് മെസിയെ കുറിച്ചും ക്രിസ്റ്റ്യാനോയ്ക്ക് നേരെ ചോദ്യം വന്നു. വിസ്മയിപ്പിക്കുന്ന കളിക്കാരനാണ്. മാന്ത്രികതയാണ്‌. 16 വര്‍ഷമായി ഞങ്ങള്‍ വേദി പങ്കിടുന്നു. ചിന്തിച്ചു നോക്കൂ, 16 വര്‍ഷം. വലിയ ബന്ധമാണ് എനിക്ക് മെസിയുമായുള്ളത്, ക്രിസ്റ്റിയാനോ പറഞ്ഞു.

ഞാനും മെസിയും സുഹൃത്തുക്കൾ അല്ല. എന്തിരുന്നാലും ഞങ്ങൾക്ക് ഇടയിൽ പരസ്പര ബഹുമാനം ഉണ്ട്. ഞങ്ങളുടെ ഭാര്യമാർ തമ്മിലും സൗഹൃദം സൂക്ഷിക്കുന്നു.തന്റെ ആഗ്രഹം 40 വയസുവരെ കളിക്കാനാണെന്നും അത് കഴിഞ്ഞാൽ വിരമിക്കുമെന്നും സൂപ്പർ താരം പറഞ്ഞു.