ചെന്നൈ : സംശയങ്ങൾ ബാക്കി വച്ച്, സജീവമായ ഓണ്‍ലൈന്‍ തെരച്ചിലുകള്‍ക്ക് ഒടുവില്‍ കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തി. ഗാനം നിരാശ ബാധിച്ച അവസ്ഥയിലാണെന്നും കാണാതാകലിനുള്ള കാരണം അന്വേഷിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലശ്ശേരി സ്വദേശിയായ ഗാനം നായരെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഓഫീസിലേക്ക് കറുത്ത ഹോണ്ട സ്‌കൂട്ടറില്‍ പോയ ഗാനത്തെ പിന്നീട് കാണാതാവുകയായിരുന്നു.
എന്നാല്‍ ഓഫീസിലും തിരികെ വീട്ടിലും എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ പോലീസ് വേണ്ടത്ര ഗൗരവത്തോടെ വിഷയത്തെ സമീപിച്ചില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. കാണാതായെന്ന് തിരിച്ചറിഞ്ഞതു മുതല്‍ ഗാനത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും അവരില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. എന്നിരുന്നാലും ഒടുക്കം താരം വീട്ടിൽ തിരിച്ചെത്തിയത് കുടുംബത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരം.
Leave a Reply