ദുബായ്: ദുബായിലെ പ്രവാസി മലയാളികൾക്ക് ഞെട്ടലുളവാക്കി മലയാളി യുവതിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ദുബായിലെ എമിറേറ്റ് ആശുപത്രിയിലെ നേഴ്‌സായിരുന്നു. ഒരുമാസം മുമ്പാണ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് ആന്റണി ജോസ് ദുബായിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി 11 മണിയോടെ ശാന്തിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് മരണവിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം യുവതിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു. ഭര്‍ത്താവായ ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയായ ആന്റണി ജോസ് ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

Read more.. കുരുന്നുകളുടെ കണ്ണിലേയ്ക്ക് നോക്കി ഏത് അച്ഛനാണ് ഈ കടുംകൈ ചെയ്യാനാവുക..? ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചു , അച്ഛനൊപ്പംപള്ളിയില്‍ പോയ ആ കുരുന്നുകള്‍ അറിഞ്ഞിരുന്നില്ല ഇത് അവരുടെ അവസാന യാത്രയായിരിക്കുമെന്ന്