ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൻറെ രണ്ട് കുട്ടികൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുകെ മലയാളി നേഴ്സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരി മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പതിമൂന്നും എട്ടും വയസ്സുള്ള കുട്ടികൾക്കാണ് കൂടിയ അളവിൽ മരുന്ന് നൽകി യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൻറെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് തുറന്നു പറച്ചിലും തിരസ്കാരവും ആണ് ക്രൂരകൃത്യത്തിന് യുവതിയെ പ്രേരിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ നാട്ടിൽ ഉള്ള സഹോദരനോട് യുവതി നടത്തിയ വെളിപ്പെടുത്തലാണ് അവരുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. സഹോദരൻറെ സമയോചിതമായ ഇടപെടലിൽ പാരാമെഡിക്കലുകൾ എത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയുടെ രണ്ട് മക്കളും നിലവിൽ സർക്കാർ സംരക്ഷണത്തിലാണ്. തൻറെ പേര് വെളിപ്പെടുത്തുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് യുവതിയുടെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 7-ാം തീയതി നടന്ന സംഭവം യുകെ മലയാളി സമൂഹത്തിനിടയിൽ കടുത്ത ഞെട്ടലുളവാക്കിയിരുന്നു. രണ്ട് കൊലപാതകശ്രമങ്ങളും ജീവൻ അപകടപ്പെടുത്താനോ ഗുരുതരമായ ശാരീരിക ഉപദ്രവമുണ്ടാക്കാനോ ഉദ്ദേശിച്ച് വിഷം നൽകിയതും ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങൾ ആയിരുന്നു യുവതിയുടെ മേൽ ചുമത്തപ്പെട്ടത്. ഈസ്റ്റ് സസെക്സിലെ ഉക്ക്ഫീൽഡിലെ ഹണ്ടേഴ്‌സ് വേയിലുള്ള കുടുംബത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്.