മാവേലിക്കര ∙ മലയാളി വിദ്യാർഥിനിയെ ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതായി നാട്ടിൽ വിവരം ലഭിച്ചു. പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ ഏക മകൾ അനില അച്ചൻകുഞ്ഞിനെ (27) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ 7ന് രാത്രിയിലാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്. 8നു രാത്രി അച്ചൻകുഞ്ഞ് ഒട്ടേറെത്തവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തിങ്കൾ വൈകിട്ട് ജർമനിയിലെ സമീപവാസിയായ ഒരാളാണു ഫോണിൽ മരണവിവരം അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നാട്ടിൽ അറിവായിട്ടില്ല. ജർമനി ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈ‍ഡ് സയൻസിലെ എംഎസ് വിദ്യാർഥിനിയാണ്. കുസാറ്റിൽ ജോലി ചെയ്യവേ 2017ൽ ആണ് ഉപരിപഠനത്തിനായി ജർമനിയിൽ പോയത്. കഴിഞ്ഞ വർഷം അവധിക്കു വന്നിരുന്നു.