കോട്ടയം കപ്പൂച്ചിയൻ പ്രൊവിൻസിലെ അംഗങ്ങളായ ഫാദർ ടോമി സൈമൺ പുല്ലാടൻ ബ്രദർ ബിജോ തോമസ് പാലൻപുരയ്ക്കൽ എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. ബ്രദർ ബിജോയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഫാദർ ടോണിക്കായി തിരച്ചിൽ തുടരുകയാണ്. ഒക്ടോബർ 23ന് ഞായറാഴ്ച വൈകിട്ട് 6 .10 നാണ് അപകടം ഉണ്ടാകുന്നത്.

തെലുങ്കാനയിലെ ചെങ്ങൂരിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ ഏറായ്പെട്ട് ഗ്രാമത്തിന് സമീപം ഗോദാവരി നദിയിൽ കുളിക്കുകയായിരുന്നു ഇരുവരും . കാൽ വഴുതി വീണ് ബ്രദർ ബിജോ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷാശ്രമത്തിനിടെയാണ് ഫാദർ ടോമിയും അപകടത്തിൽ ആവുന്നത്. നിയന്ത്രണം വിട്ട് ഇരുവരും വെള്ളത്തിലേക്ക് ആഴ്ന്നു പോവുകയായിരുന്നു. കേരളത്തിലെ കോട്ടയം സെൻറ് ജോസഫ് പ്രൊവിൻസിൽ നിന്നുള്ളവരാണ് ഇരുവരും . ഇരുവരും അഥിലാബാദ് മിഷന്റെ കീഴിലുള്ള ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് ബ്രദർ ബിജോയുടെ മൃതദേഹം കണ്ടെത്തുന്നത്. ഞായറാഴ്ച വൈകിട്ട് തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ച പുലർച്ചയാണ് ബ്രദർ ബിജോയുടെ മൃതദേഹം കണ്ടെത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാദർ ടോണിക്കായി തിരച്ചിൽ തുടരുകയാണ് . 2019 -ലായിരുന്നു ഫാദർ ടോണി സൈമൺ തിരുപ്പട്ടം സ്വീകരിച്ചത്, യുകെയിൽ നിന്നും MBA നേടിയതിനു ശേഷമായിരുന്നു ബ്രദർ ബിജോ വൈദിക വൃത്തിയിൽ ആകൃഷ്ടനാവുന്നതും കപൂച്ചിയൻ സെമിനാരിയിലേക്ക് എത്തുന്നതും .

പ്രിയ വൈദികരുടെ വിയോഗത്തിൽ വൈദിക സമൂഹത്തോടും കുടുംബാംഗങ്ങളോടും മലയാളംയുകെ ന്യൂസിൻെറ അനുശോചനം അറിയിക്കുന്നു