അയർലൻഡ്: അയർലണ്ടിലെ ഡബ്ലിനിലെ ഫിംഗ്ലസില്‍ മലയാളികള്‍ക്ക് നേരെ അജ്ഞാതരായ ചിലര്‍ നടത്തിയ ആക്രമണത്തിൽ മലയാളികൾക്ക് പരിക്ക്. ആക്രമണം കരുതികൂട്ടിയുള്ളതാണെന്ന് സംശയിക്കപ്പെടുന്നു. ഫിംഗ്ലസ് ബാലിഗാള്‍ മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് സ്‌കൂളിന് സമീപം കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവന്നു വിട്ട ശേഷം സ്‌കൂള്‍ പരിസരത്തു നിന്നിരുന്ന മലയാളികള്‍ക്ക് നേരെയാണ് ഇന്ന് രാവിലെ 9.41 ന് ആക്രമണം ഉണ്ടായത്.

മലയാളികൾ സംസാരിച്ചു നിൽക്കുമ്പോൾ നല്ല സ്പീഡിൽ ഒരു കാർ കടന്നുപോകുന്നതും എന്നാൽ ഉടനടി അത് റിവേഴ്സിൽ നല്ല വേഗത്തിൽ വരുന്നതും വീഡിയോയിൽ കാണാം. കാർ തിരിച്ച് സംസാരിച്ചു നില്‍ക്കുകയായിരുന്ന അഞ്ചംഗ സംഘത്തിന് നേരെ അക്രമി റിവേഴ്‌സ് എടുത്ത് വന്നാണ് കാര്‍ ഇടിപ്പിച്ചത്. ഇവരില്‍ ഒരാള്‍ക്ക് കാറിന്റെ ബോണറ്റിലേയ്ക്ക് തന്നെ തെറിച്ചു വീണ് സാരമായപരിക്കുകള്‍ ഏറ്റിട്ടുണ്ട്. ഗാര്‍ഡായും ഫയര്‍ ബ്രിഗേഡും മിനുറ്റുകള്‍ക്കകം സംഭവ സ്ഥലത്ത് പാഞ്ഞെത്തി പരിക്കേറ്റവരെ മേറ്റര്‍ പബ്ലിക്ക് ആശുപത്രിയിലെത്തിച്ചു.

സംഭവസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന മലയാളികളിലൊരാളുടെ കാറിന്റെ ഡാഷ് ബോര്‍ഡ് കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഗാര്‍ഡയ്ക്ക് കൈമാറിയിട്ടുണ്ട്. രണ്ടു പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ബാലിഗാള്‍ മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് സ്‌കൂളിന് സമീപമുള്ള പാര്‍ക്കില്‍ നടക്കാന്‍ പോയി മടങ്ങി വന്നു കൊണ്ടിരുന്ന മലയാളികള്‍ അടക്കമുള്ളവര്‍ നോക്കി നില്‍ക്കവെയാണ് അക്രമികള്‍ വിളയാട്ടം നടത്തിയത്.

എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ആവര്‍ത്തിച്ചു ചോദിച്ചാണ് അക്രമി സംഘം പാഞ്ഞെത്തിയത്.’ ഗോ യുവര്‍ പ്‌ളേസസ് ‘എന്നാക്രോശിച്ചു കൊണ്ടാണ് വാഹനം ഇടിപ്പിച്ചത്. വാഹനം മനഃപൂര്‍വം ഇടിപ്പിക്കുമെന്ന ധാരണയില്ലാത്തതിനാല്‍ ഇവര്‍ക്ക് ഓടി മാറാനും കഴിഞ്ഞില്ല. വംശീയമായ ആക്രമണമാണ് എന്ന നിഗമനമാണ് ഗാര്‍ഡയ്ക്കും ഉള്ളത് എന്നാണ് അറിയുവാൻ കഴിയുന്നത്. എന്തായാലും സംഭവം ഉണ്ടായത് അയർലണ്ടിലെ ഡബ്ളിനിൽ ആണെകിലും യൂറോപ്പിൽ പ്രതേകിച്ചു യുകെയിൽ ഉള്ളവർക്കും ഒരു മുൻ കരുതൽ ഉള്ളത് നല്ലതായിരുക്കും എന്ന് ഓർമ്മപ്പെടുത്തുന്നു.

വീഡിയോ കാണാം

[ot-video][/ot-video]