മാ​ലി​ദ്വീ​പ് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് അ​ദീ​ബ് ത​മി​ഴ്നാ​ട്ടി​ല്‍ പി​ടി​യി​ല്‍. ച​ര​ക്കു​ക​പ്പ​ലി​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്. തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്ത് വ​ച്ച്‌ ത​മി​ഴ്നാ​ട് പോ​ലീ​സാ​ണ് അ​ദീ​ബി​നെ പി​ടി​കൂ​ടി​യ​ത്. ചരക്കുകപ്പലിലെ ജീവനക്കാരന്‍റെ വേഷത്തിലാണ് അദീബ് തൂത്തുക്കുടിയില്‍ എത്തിയത്.

മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല യ​മീ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ നേ​രു​ന്ന​യാ​ളാ​ണ് അ​ദീ​ബ്. മ​റ്റു ചി​ല അ​ഴി​മ​തി​ക്കേ​സു​ക​ളി​ലും അ​ദീ​ബ് പ്ര​തി​യാ​ണ്.2015 സെപ്റ്റംബര്‍ 28ന് സൗദി സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവെയാണ് അബ്ദുല്ല അമീനെ ബോട്ട് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌ഫോടനത്തില്‍ നിന്നും അബ്ദുല്ല അമീന്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ല്‍ അ​ദീ​ബി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് മാ​ലി ​ദ്വീ​പ് അ​ധി​കൃ​ത‌​ര്‍ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്‌​ച അ​ദീ​ബി​നെ കാ​ണാ​താ​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. അ​ദീ​ബ് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നേ​ക്ക​മെ​ന്ന വി​വ​രം മാ​ലി ദ്വീ​പ് അ​ധി​കൃ​ത​ര്‍ കൈ​മാ​റി​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​മി​ഴ്നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ദീ​ബ് പി​ടി​യി​ലാ​യ​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ