Breaking News

ഗവർണറെ ഞങ്ങൾ മലയാളികൾ വേണ്ടവരെയെ ബഹുമാനിക്കൂ ; നിങ്ങൾ വെറും റബർ സ്റ്റാമ്പാണ് ; ഡൽഹിയിലെ ഗവർണറെ മൂലയ്ക്കിരുത്തിയത് ഓർമ്മയുണ്ടോ ? മലയാളിക്ക് വടി കൊടുത്ത് അടി വാങ്ങി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .

ഗവർണറെ ഞങ്ങൾ മലയാളികൾ വേണ്ടവരെയെ ബഹുമാനിക്കൂ ; നിങ്ങൾ വെറും റബർ സ്റ്റാമ്പാണ് ; ഡൽഹിയിലെ ഗവർണറെ മൂലയ്ക്കിരുത്തിയത് ഓർമ്മയുണ്ടോ ? മലയാളിക്ക് വടി കൊടുത്ത് അടി വാങ്ങി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .
January 18 12:44 2020 Print This Article

കൊച്ചി : കേരള ഗവർണർ മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, ഞങ്ങൾ മലയാളികൾ വേണ്ടവരെയെ ബഹുമാനിക്കൂ , കെജ്രിവാളിനെതിരെ കളിച്ച ഡൽഹിയിലെ ലെഫ്റ്റന്റ് ഗവർണറെ സുപ്രീം കോടതി മൂലയ്ക്കിരുത്തിയത് ഓർമ്മയുണ്ടോ ? നിങ്ങൾ വെറും റബർ സ്റ്റാമ്പാണ് . സോഷ്യൽ മീഡിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പൊങ്കാലയുമായി മലയാളികൾ . ഇപ്പോൾ ഇതാ ഗവർണ്ണറുടെ അഴിമതി കഥകളും പുറത്ത് . ബി ജെ പിയുടെ ചട്ടുകമായി പ്രവർത്തിക്കാൻ വന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയാളിയിക്ക് വടി കൊടുത്ത് അടി വാങ്ങി .

തൊണ്ണൂറുകളിൽ രാജ്യത്തെ പിടിച്ചു കുലുക്കിയ ജെയിൻ ഹവാല ഡയറി കേസ്സിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഏഴരകോടി രൂപ കൈപ്പറ്റിയ തെളിവുകളാണ് ഇപ്പോൾ പുറത്ത് കൊണ്ടുവന്നിരിക്കുന്നത് . പല പാർട്ടികളിലും അംഗമായിട്ടുള്ള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്രീയ പാർട്ടികളിലെ തന്റെ സ്വാധീനമുപയോഗിച്ച് കേസിൽ നിന്ന് രക്ഷപെട്ടതെന്നാണ് വിലയിരുത്തുന്നത് .

കശ്മീരിൽ വിഘടനവാദത്തിന് നേതൃത്വം കൊടുക്കുന്ന ഭീകരസംഘടനായായ ഹിസ്ബുൾ മുജാഹിദിന് പണം കൊടുത്ത ഹവാല നായകർ ആയ ജെയിൻ സഹോദരങ്ങളിൽ നിന്ന് എൽ.കെ.അദ്വാനി , മുൻ പ്രധാനമന്ത്രി നരസിംഹ റാവു , മാധവ് റാവ് സിന്ധ്യ , ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി കമലനാഥ് , മദൻലാൽ ഖുറാന , ശിവ് ശങ്കർ എന്നീ പ്രമുഖർ അടക്കം ഉള്ള വലിയ രാഷ്ട്രീയ നേതാക്കൾ പണം കൈപ്പറ്റി എന്ന കേസ് ആണ് 90 കളെ പിടിച്ചു കുലുക്കിയ “ജെയിൻ ഹവാല ഡയറി കേസ്.”  അതിൽ ഇപ്പോഴത്തെ കേരളത്തിന്റെ ഗവർണർ ആയ ആരിഫ് മുഹമ്മദ് ഖാൻ ഏഴര കോടി വാങ്ങിയാതായി രേഖകളിലുണ്ട് . ഇതാണ് ഇപ്പോൾ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടിയായിരിക്കുന്നത് .

ഗവർണ്ണറുടെ അഴിമതി കഥ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു . ഗവർണറെ നിങ്ങൾ ഞങ്ങൾ മലയാളികളെ നിയമം പഠിപ്പിക്കാൻ വരേണ്ട,  ഞങ്ങൾ മലയാളികൾ വേണ്ടവരെയെ ബഹുമാനിക്കൂ , നിങ്ങൾ വെറും റബർ സ്റ്റാമ്പാണ് , അരവിന്ദ്  കെജ്രിവാളിനെതിരെ കളിച്ച ഡൽഹിയിലെ മോദിയുടെ ലെഫ്റ്റന്റ് ഗവർണറെ സുപ്രീം കോടതി മൂലയ്ക്കിരുത്തിയത് ഓർമ്മയുണ്ടോ ?. ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സർക്കാരിന് മുകളിൽ കുതിര കയറാൻ ഉള്ളതല്ല താങ്കളുടെ ഗവർണർ പദവി അത് വെറും ഭരണഘടനപരമായ ഒരു സ്ഥാനം മാത്രമാണെന്ന് ഓർത്താൽ നല്ലതാണെന്നാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ ഗവർണ്ണറെ ഓർമ്മിപ്പിക്കുന്നത് .

മുസ്‌ലിം സ്റ്റുഡന്റസ് യൂണിയനിൽ കൂടി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആരിഫ് ഖാൻ ഇതിനോടകം അനേകം പാർട്ടികളിൽ ചാടി ചാടി നടന്ന് അവസാനം ബി ജെ പിയിൽ അംഗമായ വ്യക്തിയാണ് . കോൺഗ്രസ്സിൽ നിന്ന് ജനത ദള്ളിലേയ്ക്കും അവിടെ നിന്ന് ബഹുജൻ സമാജ് വാദി പാർട്ടിയിലേയ്ക്കും അവസാനം ബിജെപിയിലേയ്ക്കും എത്തിയ രാഷ്ട്രീയക്കാരനാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. യാഥാർത്ഥത്തിൽ  നിലപാടുകൾ ഇല്ലാത്ത ഒരു രാഷ്‌ടീയക്കാരനെന്നാണ് പൊതുവെ വിലയിരുത്തുന്നത് . അതുകൊണ്ട് തന്നെ ഗവർണ്ണർ സ്ഥാനത്ത്  ഇരുന്നുകൊണ്ട് ബി ജെ പി ഗവൺമെന്റിന്റെ തെറ്റായ നിലപാടുകളെ സംരക്ഷിക്കുന്ന വെറും ചട്ടുകമാണ് അദ്ദേഹമെന്നാണ് പരക്കെ ആക്ഷേപം .

ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ സ്വന്തം പദവിയുടെ വലിപ്പം അറിയാതെയാണ് പ്രവർത്തിക്കുന്നതെന്നും ഏതോ തെറ്റിദ്ധാരണയുടെ പേരിൽ നിയമങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സർക്കാരിനെ വിമർശിക്കുകയാണെന്നും , എല്ലാ കാര്യങ്ങളും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു . രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവച്ചുകൊണ്ട് ഗവർണർ എന്ന സ്വതന്ത്രമായ പദവിയിൽ നിന്ന് പ്രവർത്തിച്ചില്ലെങ്കിൽ കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ് .

കശ്മീർ വിഘടനവാദത്തിന് നേതൃത്വം കൊടുത്ത ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദുമായി ബന്ധമുള്ളയാളെണെന്നും , കോടികൾ കൈപ്പറ്റിയവനാണെന്നും ഉന്നയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാനെതിരെ ഇതിനോടകം മലയാളികൾ ആക്രമണം ആരംഭിച്ചു കഴിഞ്ഞു . ഇത് മുന്നോട്ടുള്ള ഗവർണ്ണറുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഉറപ്പാണ് .

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles

error: Content is protected !! Content right under MalayalamUK.com