മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്കു പ്രവേശിച്ച ഈ ചിത്രത്തിന് മികച്ച കളക്ഷൻ ആണ് ലഭിക്കുന്നത്. എന്നാൽ ആദ്യ വാരത്തിൽ വലിയ തോതിൽ ഉള്ള തരാം താഴ്ത്തൽ സോഷ്യൽ മീഡിയയിൽ നേരിട്ട ചിത്രമാണ് മാമാങ്കം. അതിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷം മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രം നേരിട്ട പോലത്തെ ഓൺലൈൻ ആക്രമണം ആണ് ഈ വർഷവും മാമാങ്കവും നേരിട്ടത് എന്ന് സംവിധായകൻ എം പദ്മകുമാർ പറഞ്ഞിരുന്നു. ഇത് ഫാൻ ഫൈറ്റ് അല്ല എന്നും മോഹൻലാൽ ആരാധകർ ആണ് ചിത്രത്തെ തകർക്കാൻ ശ്രമിച്ചത് എന്ന് തനിക്കു അഭിപ്രായം ഇല്ല എന്നും എം പദ്മകുമാർ പറഞ്ഞു. മറ്റേതോ പ്രമുഖർ ആണ് ഇതിനു പിന്നിൽ എന്ന സംശയമാണ് അദ്ദേഹം ഉന്നയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും അതെ ആരോപണവും ആയി രംഗത്ത് വന്നിരിക്കുകയാണ്. ദി ക്യൂ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം മനസ്സ് തുറന്നതു. തന്റെ ചിത്രത്തെ തകർക്കാൻ ഒരു പ്രമുഖ നിർമ്മാതാവ് ശ്രമിച്ചു എന്നും എന്നാൽ തന്റെ കയ്യിൽ അതിനു തെളിവ് ഒന്നും ഇല്ല എന്നുമാണ് വേണു പറയുന്നത്. മമ്മൂട്ടി ആരാധകർ ആണ് തന്നോട് ആ നിർമ്മാതാവിന്റെ പേര് വിളിച്ചു പറഞ്ഞത് എന്നും വേണു കുന്നപ്പിള്ളി തുറന്നു പറയുന്നുണ്ട്. അതുപോലെ ചിത്രത്തിന്റെ ആദ്യ സംവിധായകൻ സജീവ് പിള്ള ഷൂട്ട് ചെയ്ത മുപ്പത്തിരണ്ട് മിനിട്ടു ദൈർഖ്യമുള്ള രംഗങ്ങൾ യൂട്യൂബ് ചാനലിലൂടെ പുറത്തു വിടും എന്നും വേണു കുന്നപ്പിള്ളി പറഞ്ഞിട്ടുണ്ട്.