ഡ്യൂട്ടി അടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ കസ്റ്റംസുകാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചു പിടികൂടി. ഇന്നു രാവിലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് ഇത്. വാര്‍ത്തയ്‌ക്കൊപ്പം ഒരു പത്രത്തിന്റെ കട്ടിംഗും നല്‍കിട്ടുണ്ട്.

സംഭവം വൈറലായതിനെ തുടര്‍ന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ടു ചെയ്തു. ഇ എം ടിവിയുമായി ദുബായില്‍ നിന്ന് എമിറേറ്റ് വിമാനത്തില്‍ വന്നിറങ്ങിയ മമ്മൂട്ടിയെയും ഭാര്യയേയുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.പെട്ടി തുറന്നു പരിശോധിച്ച ശേഷം അരലക്ഷം രൂപ കൂടി ഡ്യൂട്ടിയടക്കാന്‍ മമ്മൂട്ടിയോട് ആവശ്യപെട്ടു എന്നു വാര്‍ത്തയില്‍ പറയുന്നു. മമ്മൂട്ടിയുടെ കൈയില്‍ അത്രയും പണം ഇല്ലാതിരുന്നതിനാല്‍ സുഹൃത്തുക്കള്‍ എത്തി പണം അടച്ച ശേഷം മമ്മൂട്ടിയേയും ഭാര്യയേയും പുറത്തിറക്കുകയായിരുന്നു എന്നും ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത വന്ന മലയാളം പത്രം ഏതാണ് എന്നു വ്യക്തമല്ല. 2004 മെയ് 16 ഇങ്ങനെ ഒരു സംഭവം നടന്നിരുന്നു എന്ന് ഹിന്ദു ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വ്യക്തമാക്കുന്നുണ്ട്. മമ്മൂട്ടിക്കു നേരെ കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് ഹിന്ദു ഓണ്‍ലൈന്‍ എഡിഷനില്‍ പറയുന്നു.