പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്. അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നടന്‍ മമ്മൂട്ടി. പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

പ്രായത്തെ അതിജീവിച്ച ഊര്‍ജസ്വലനായ നേതാവായിരുന്നു കെ.എം.മാണിയെന്ന് നടന്‍ മമ്മൂട്ടി. അദേഹത്തിന്റെ വിയോഗം രാഷ്്ട്രീയ രംഗത്തിന് മാത്രമല്ല, കേരളത്തിന്റെ പൊതുരംഗത്തിനാകെ വലിയ നഷ്ടമാണ്. വ്യക്തിപരമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു. പാലാ ഭാഗത്ത് എവിടെയങ്കിലും വന്നാല്‍ അദ്ദേഹത്തിന്റെ വിളി വരും. എന്ത് സഹായമാണ് വേണ്ടെതെന്ന് ചോദിക്കുന്ന കരുതലായിരുന്നു മാണി സാര്‍. ഞാന്‍ എന്നായെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നാണ് ചോദിക്കുക– മമ്മൂട്ടി പറഞ്ഞു.കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉച്ചവരെ പാലയില്‍ കരിങ്ങോഴക്കല്‍ വീട്ടില്‍ കെഎം മാണിയുടെ പൊതുദര്‍ശനം നടക്കും. രണ്ട് മണി മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാരം. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്‌കാരശുശ്രൂഷകളിലും പങ്കെടുക്കും.