മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ നായികയാവാനുള്ള മഞ്ജു വാര്യരുടെ മോഹം നടക്കില്ലെന്ന് സൂചന. മഞ്ജു വാര്യരെ തന്റെ നായികയാക്കാന്‍ തല്‍ക്കാലം ആഗ്രഹിക്കുന്നില്ലെന്ന  ഉറച്ച നിലപാടിലാണ് മമ്മൂട്ടിയെന്നാണ് അറിയുന്നത്.

മമ്മുട്ടിയുടെ കൂടെ അഭിനയിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.  അഭിനയ രംഗത്തേക്ക് കടന്നുവന്ന ആദ്യ നാളുകളില്‍ തന്നെ മനസില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു ഇതെന്നും എന്നാല്‍ ആദ്യ ഘട്ടത്തില്‍ അത് നടക്കാതെ പോയി. പെട്ടന്നുള്ള വിവാഹവും അഭിനയ ജീവിതത്തിന് താത്കാലിക വിരാമമായതുമാണ് അതിന് കാരണമായിരുന്നതെന്നും മഞ്ജു പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് സിനിമയിലേക്ക് മടങ്ങിവന്നപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാമെന്ന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു. എന്നാല്‍ ഇപ്പോഴും അത് ആഗ്രഹമായി നിലനില്‍ക്കുകയാണ്. മമ്മൂക്ക എന്ന മഹാനടനൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായി അവശേഷിക്കുകയാണ്. തനിക്കും മമ്മൂട്ടിക്കും ഒരുമിച്ചഭിനയിക്കാന്‍ പറ്റുന്ന സിനിമയുമായി ആരെങ്കിലും സമീപിക്കണമെന്നും ആഗ്രഹമുണ്ട്. ആരെങ്കിലും അങ്ങനെയൊരു സിനിമ സൃഷ്ടിക്കട്ടെയെന്നും കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂട്ടി നല്‍കട്ടെയെന്നും മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഈ അഭിമുഖത്തെക്കുറിച്ച് തന്നോട് സൂചിപ്പിച്ച സുഹൃത്തുക്കളോടാണ് താന്‍ ഇപ്പോള്‍ ആ കാര്യത്തെ കുറിച്ച് ആലോചിക്കുന്നില്ല എന്ന മറുപടി മമ്മുട്ടി പറഞ്ഞതെന്നാണ് അറിയുന്നത്. മോഹന്‍ലാലിന്റെ നായികയായി ഇതിനകം തന്നെ നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ മഞ്ജു വാര്യര്‍ ഇപ്പോള്‍ ശ്രീകുമാര്‍ മേനോന്റെ ‘ഒടിയനില്‍’ വീണ്ടും  നായികയായി അഭിനയിക്കുകയാണ്.

ദിലീപുമായി ബന്ധം വേര്‍പിരിഞ്ഞ ശേഷം സിനിമാ മേഖലയില്‍ സജീവമായ മഞ്ജുവിനെ, പല ഓഫറുകള്‍ വന്നിട്ടും മമ്മുട്ടി ഒഴിവാക്കുകയായിരുന്നുവെന്നാണ് സിനിമാരംഗത്തെ അണിയറ സംസാരം. ദിലീപുമായി ഏറെ അടുപ്പമുള്ള മമ്മുട്ടി ഇത്തരമൊരു തീരുമാനമെടുത്തതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്.