ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധായകന്‍. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നു.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സിനിമയ്ക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സുകുമാരക്കുറുപ്പിനെ ചിത്രത്തില്‍ ഗ്ലോറിഫൈ ചെയ്തിട്ടുണ്ടെന്നാണ് ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്. എന്നാല്‍ ദുല്‍ഖറും ഷൈന്‍ ടോമും മത്സരിച്ചുള്ള അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നതെന്നും ഇത് തീയേറ്ററില്‍ തന്നെ എത്തേണ്ട ചിത്രമാണെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം.

ശ്രീനാഥ് രാജേന്ദ്രനാണ് സംവിധായകന്‍. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.