മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിഭാഷകനായി ജോലി ചെയ്യവേയാണ് സിനിമയിലെക്കെത്തിയതെന്ന കാര്യം പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. സിനിമയില്‍ നിരവധി തവണ വക്കീല്‍ വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്. ഏത് വേഷം ലഭിച്ചാലും അത് അങ്ങേയറ്റം മികച്ചതാക്കുന്ന മമ്മൂട്ടി സിനിമയിലല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ കേസ് വാദിച്ചിട്ടുണ്ട്. അതും സിനിമയിലെ ഒരു സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി. ആ കഥ ഇങ്ങനെ:

തെലുങ്കില്‍ നിന്നും മലയാള സിനിമയിലേക്കെത്തി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ ഇന്ദ്രജയ്ക്ക് വേണ്ടിയാണ് താരം കേസ് വാദിച്ചത്.
സിനിമയിലല്ലാതെ യഥാര്‍ത്ഥ ജീവിതത്തിലും വക്കീലാവാന്‍ മമ്മൂട്ടിക്ക് അവസരം ലഭിച്ചത് ഇന്ദ്രജയിലൂടെയാണ്. സിനിമയ്ക്കും അപ്പുറത്ത് ജീവിതത്തിലും വാദിച്ച് ജയിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി തെളിയിച്ച സംഭവം കൂടിയായിരുന്നു ഇത്.Image result for indraja mammootty

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ദ്രജയും നിര്‍മ്മാതാവും തമ്മിലുള്ള കേസാണ് മമ്മൂട്ടി വാദിച്ചത്.  ഇന്ദ്രജയും മാനേജരും തമ്മിലുള്ള തര്‍ക്കമാണ് കോടതിയിലേക്ക് എത്തിയത്. സാമ്പത്തിക ബാധ്യതയെച്ചൊല്ലിയുള്ള കേസ് രണ്ടു വര്‍ഷത്തോളം നീണ്ടു പോയി. ഇതിനിടയില്‍ അഭിഭാഷകരായി പലരും എത്തിയെങ്കിലും കേസ് തീര്‍പ്പായില്ല. ഇന്ദ്രജയില്‍ നിന്നും കേസിനെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി കേസ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോടതിയില്‍ ഇന്ദ്രജയ്ക്ക് വേണ്ടി വാദിച്ച് മമ്മൂട്ടി അനുകൂലമായ വിധി നേടിയെടുത്തു. അങ്ങനെ സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും നല്ലൊരു വക്കീലാണെന്ന് മെഗാസ്റ്റാര്‍ തെളിയിച്ചു.