ജയസൂര്യ ചിത്രം ആട് 2 പ്രൊമോഷന്‍ ചെയ്തതിന് അജു വര്‍ഗ്ഗീസിനെതിരെ സൈബര്‍ ആക്രമണം. ആദ്യ ഭാഗത്തും അജു അഭിനയിച്ചിരുന്നു. ഇന്ന് പുറത്തിറങ്ങിയ ആടിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

ചിത്രത്തിന്റെ റിലീസിന് മുമ്പും ശേഷവും അജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ചിത്രത്തിന് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ നല്‍കുന്ന സ്വീകരണത്തെ കുറിച്ചും അജു പോസ്റ്റിട്ടിരുന്നു. സീറ്റ് കിട്ടാതെ നിലത്തിരുന്ന് കാണേണ്ടി വന്നയാളുടെ പോസ്റ്റ് അജു ഷെയര്‍ ചെയ്തിരുന്നു. ഫെസ്റ്റിവല്‍ വിന്നര്‍ എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു അജുവിന്റെ പോസ്റ്റ്. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയിലെ മമ്മൂട്ടി ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസ് പുറത്തിറങ്ങിയത്. ഈ ചിത്രത്തെ തഴഞ്ഞ് ആടിനെ ഫെസ്റ്റിവല്‍ വിന്നറായി പ്രഖ്യാപിച്ചു കൊണ്ടുള്ള അജുവിന്റെ പോസ്റ്റിനെതിരെ മമ്മൂട്ടി ആരാധകരായ ചിലരാണ് രംഗത്തെത്തിയിരിക്കുന്നത്. മാസ്റ്റര്‍ പീസ് പ്രൊമോട്ട് ചെയ്യാതെ ആട് പ്രൊമോട്ട് ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ അജു തന്നെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

‘ഒപ്പം എന്ന സിനിമ മുതല്‍ ഞാന്‍ കാണുന്നതാണ്, ഞാന്‍ ചെറിയ ഭാഗമായ ഒപ്പം, വില്ലന്‍, ഇപ്പോള്‍ ആട് 2. എന്ത് പ്രൊമോട്ട് ചെയ്താലും തെറി. ആയിക്കോട്ടെ !’ എന്നായിരുന്നു അജുവിന്റെ പോസ്റ്റ്. എന്നാല്‍ മാസ്റ്റര്‍ പീസിനായും അജു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതേസമയം മാസ്റ്റര്‍ പീസിന് മോശം പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഇതൊന്നും വക വെക്കാതെയാണ് മമ്മൂട്ടി ആരാധകരില്‍ ചിലര്‍ അജുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിന് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണയറിയിക്കുകയും പ്രൊമോട്ട് ചെയ്തതിനും അജുവിനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. പണം വാങ്ങിയാണ് അജു ഒപ്പം പ്രൊമോട്ട് ചെയ്തതെന്ന ആരോപണവുമായായിരുന്നു മമ്മൂട്ടി ആരാധകര്‍ അജുവിനെതിരെ രംഗത്തെത്തിയത്. ‘നമുക്കറിയാം. പല പൊട്ടിയ പടങ്ങള്‍ക്ക് പോലും ഹെവി പ്രൊമോഷന്‍ കൊടുത്തയാളാണ് അജു വര്‍ഗീസ്. ഇപ്പോള്‍ അജു ഇടുന്ന ഒപ്പം കളക്ഷന്‍ റെക്കോര്‍ഡുകളെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇത്തിരി ഓവറാണെന്ന് പറയാതെ വയ്യ. ആന്റണിയുടെ (ആന്റണി പെരുമ്പാവൂര്‍) നക്കാപ്പിച്ച വാങ്ങി കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങളെ ഞങ്ങള്‍ വകവെച്ചുതരില്ല’ എന്നായിരുന്നു നിയാസ് മമ്മൂക്കയെന്ന ആരാധകന്റെ പോസ്റ്റ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനെത്തുടര്‍ന്ന് അജു മമ്മൂട്ടി ആരാധകരെന്ന് പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്ത അജു ‘ഈ ഫാന്‍ ആകുക എന്നത് കുറച്ചു പേര്‍ക്ക് മാത്രം ഉള്ള അവകാശം അല്ല.വൃത്തികേട് പറയേണ്ടവര്‍ ഒന്ന് വേഗം വന്നു പറഞ്ഞെ കേള്‍ക്കട്ടെ. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ വലിയ മനുഷ്യനെ കണ്ടിട്ടുണ്ടോ? വെറുതെ അദ്ദേഹത്തിന്റെ വില കളയാന്‍ കുറെ എണ്ണം’ എന്ന് ക്യാപ്ഷനില്‍ മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്യുകയായിരുന്നു.