ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നായയുടെ ആക്രമണത്തെ തുടർന്ന് 37കാരനായ യുവാവിന് ദാരുണാന്ത്യം. വിഗനിൽ താമസിക്കുന്ന ജോനാഥൻ ഹോഗാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നടന്ന സംഭവത്തെ തുടർന്ന് ആക്രമണകാരിയായ നായയെ വെടിവെച്ച് കൊന്നു .


വെസ്റ്റ്‌ലീ ലെയ്‌നിലാണ് ഗുരുതര പരുക്കുകളോടെ ഹോഗിനെ രാത്രി 9 മണിയോടെ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു. ഈ വർഷം രാജ്യത്ത് നായയുടെ ആക്രമണത്തിൽ ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണകാരിയായ നായയെ പിടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വെടിവെച്ച് കൊന്നതെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജി എം പി) പറഞ്ഞു. നായയുടെ ചുമതലക്കാരനാണെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.