ന്യൂസ് ഡെസ്ക് മലയാളം യുകെ

കേറ്റർ പാർക്കിൽ വച്ച് 28 വയസ്സുകാരിയായ പ്രൈമറി സ്കൂൾ ടീച്ചർ കൊല്ലപ്പെട്ട സംഭവത്തിൽ 38 വയസ്സുകാരനെ അറസ്റ്റ് ചെയ്തു . സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാൾക്കായി പോലീസ് തിരച്ചിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സബീനയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 40 വയസ്സുകാരനായ ഒരാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചിരുന്നു.  വീട്ടിൽ നിന്നും അഞ്ച് മിനിറ്റ് അകലെയാണ് സബീന കൊല്ലപ്പെട്ടത് . സെപ്റ്റംബർ പതിനേഴാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ദാരുണമായ സംഭവം നടന്നത് . സബീനയുടെ മൃതദേഹം കേറ്റർ പാർക്കിൽ ഇലകൾക്കിടയിൽ വഴിയാത്രക്കാരനാണ് കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സബീനയുടെ കൊലപാതകം യുകെയിലെ തെരുവുകളിൽ സ്ത്രീ സുരക്ഷ വീണ്ടും ചർച്ചാവിഷയമാക്കു കയാണ്.നേരത്തെ മാർച്ചിൽ നടന്ന 33 കാരിയായ മാർക്കറ്റിങ് എക്സിക്യൂട്ടീവ് സാറ എവറാർഡിന്റെ കൊലപാതകം വൻ കോളിളക്കം ആണ് ബ്രിട്ടനിൽ സൃഷ്ടിച്ചത് . സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് നടന്നുവരുന്ന വഴിയാണ് വെയ്ൻ കൂസൻസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ സാറയെ തെരുവിൽ കൊല്ലുന്നത്. കൊലചെയ്യുന്നതിനു മുൻപായി 48 കാരനായ ഈ പൊലീസുകാരൻ സാറയെ ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പലസ്ഥലങ്ങളിലും വൻ പ്രതിഷേധപ്രകടനങ്ങൾ ആണ് അലയടിച്ചത് . സാറാ എവറാർഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം കനത്തപ്പോൾ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത് വന്നിരുന്നു . സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചർച്ച ചെയ്യുവാൻ പുതിയ ടാസ്ക് ഫോഴ്സ് ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രിയുടെ വാഗ്‌ദാനം ആണ് അന്ന് പ്രതിഷേധത്തിന്റെ ചൂട് ശമിപ്പിച്ചത് .