വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സഹപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്.
2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി കഴിയുമ്പോള്‍ കീഴുദ്യോഗസ്ഥയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
പിതാവിന്റെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും അമല്‍ പണം കൈപ്പറ്റിയതായും പീഡനവിവരം ഉള്‍പ്പെടെ പുറത്ത് പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.തുടര്‍ന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോണ്‍സെക്സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
Leave a Reply