പട്ടാപ്പകൽ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. തമിഴ് നാട്ടിലെ റാണിപേട്ടിലാണ് 28കാരൻ ദാരുണമായി കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി പിന്തുടർന്ന നാൽവർ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

ഗോകുൽ എന്ന യുവാവാണ് നാൽവർ സംഘത്തിന്റെ ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത്. അറക്കോണം ബസ് സ്റ്റാൻഡിന് സമീപമുള്ള പ്രാദേശിക ടാസ്മാക് ഔട് ലെറ്റിലേക്ക് ഗോകുൽ പോകുമ്പോഴാണ് സംഭവം നടന്നത്.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാലു പ്രതികളും ഇയാളെ പിന്തുടരുകയായിരുന്നു. ഗോകുലിനെ മാരകായുധങ്ങളുമായി പിന്തുടർന്ന സംഘം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുക ആയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗോകുലിനെ വെട്ടി കൊലപ്പെടുത്തിയതിനു ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രക്തം വാർന്ന് ഗോകുൽ അവിടെ തന്നെ കിടന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞു. അതേസമയം, പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ഗോകുലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങളും അവ്യക്തമാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി അയച്ചിട്ടുണ്ട്. പ്രതികൾക്കുള്ള അന്വേഷണം പൊലീസ് ആരംഭിച്ച് കഴിഞ്ഞു.