സാഹസികതയുടെ പല വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ ജീവൻ തീർച്ചയായും നഷ്ടപെടുമെന്നുള്ള നിലയിലുള്ളത് അധികം കണ്ടു കാണില്ല. ദക്ഷിണാഫ്രിക്കയിെല കേപ് ടൗണ്‍ തീരത്ത് ഒരു യുവാവ് ചെയ്ത കാര്യം കണ്ടാൽ ആരുമിങ്ങനെ ചോദിക്കും.
കടലിൽ നീന്തുകയായിരുന്ന യുവാവിന്റെ അധികം അകലെയല്ലാതെ പെട്ടന്ന് തിമിംഗലങ്ങൾ പ്രത്യക്ഷപ്പെട്ടു. നിരവധിയാളുകൾ കടലിൽ കുളിക്കുന്നുണ്ടായിരുന്നു. കാഴ്ചകണ്ട് പലരും ഭയചകിതരായി. എന്നാൽ ഈ യുവാവ് തിമിംഗലങ്ങൾക്കുനേരെ നീന്തി ചെന്നു. പലരും അരുതെന്ന് വിളിച്ചുപറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കിയില്ല.
അവിടെയുണ്ടായിരുന്ന നാലു തിമിംഗലങ്ങളും ഇയാളുടെ രണ്ടു വശത്തുമായി ചുറ്റാന്‍ ആരംഭിച്ചു. ഈ സമയത്താണ് തിമിംഗലങ്ങളില്‍ ഒന്നിന്റെ പുറത്ത് ഇയാള്‍ കയറിയത്. പുറത്തു കയറിയതോടെ തിമിംഗലം ഇയാളുമായി അൽപനേരം നീന്തി. തിമിംഗലം വെള്ളത്തിലേക്ക് ഊളിയിട്ടതോടെ ഇയാള്‍ വീണ്ടും കടലിലേക്കു ചാടി.
മറൈന്‍ ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ദക്ഷിണാഫ്രിക്കയില്‍ തിമിംഗലങ്ങളെ ശല്യപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇയാളെ തിരിച്ചറിഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Leave a Reply