വളർത്തു നായയുടെ മുത്തം കൊണ്ട് ജർമൻകാരന് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ. ജർമനിയിലെ ബ്രേമൻ നഗരത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നായയുടെ ചുംബനം ഏറ്റതിന്റെ 16–ാം ദിവസം ഈ 63 കാരന് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. പനിയിൽ ആരംഭിച്ച അസുഖം ന്യുമോണിയ ആയി മാറി. എല്ലാ അവയവങ്ങളേയും അണുബാധ ബാധിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ത്വക്കിൽ വരെ അണുബാധയേറ്റു. ഏതാനും ദിവസം ഐസിയുവിൽ കിടന്ന് ഈ മുതിർന്ന പൗരൻ യാത്രയായി. നായയുടെ ചുംബനത്തിൽ നിന്ന് പകർന്നത് CAPNOCYTOPHAGE CANIMORSUS എന്ന ബാക്ടീരിയ ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. നായ്‍ക്കൾക്ക് എത്ര പ്രതിരോധ മരുന്നും കുത്തിവയ്പ്പും നടത്തിയാലും ഇത്തരം രോഗങ്ങൾ കണ്ടുവരാറുണ്ടെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകി.