പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിന് മുന്നോടിയായി ഐശ്വര്യം ലഭിക്കാന്‍ മൃഗബലിക്ക് ഒരുങ്ങിയ പൂജാരിക്ക് മരണം.പൂവന്‍കോഴിയെ ബലികൊടുക്കാന്‍ ഇതേ കെട്ടിടത്തിലേക്ക് കയറിയ പൂജാരി കാല്‍തെന്നി വീണാണ് മരണപ്പെട്ടത്.

പൂജാ കര്‍മങ്ങള്‍ ചെയ്യുന്ന രാജേന്ദ്രന്‍ (70) എന്നയാളാണ് മരിച്ചത്. മൂന്നു നിലയുള്ള കെട്ടിടത്തില്‍നിന്നും വീണാണ് ഇയാള്‍ മരിച്ചത്. തമിഴ്‌നാട്ടിലാണ് സംഭവം.

അതേസമയം, ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ബലി കൊടുക്കാന്‍ കൊണ്ടുവന്ന പൂവന്‍കോഴി പറന്നുരക്ഷപ്പെട്ടു.കെട്ടിടത്തിന്റെ ഉടമയായ ലോകേഷിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐശ്വര്യത്തിനായി കോഴിയെ ബലി കൊടുക്കാന്‍ തീരുമാനിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗൃഹപ്രവേശനത്തിനു മുന്‍പ് കോഴിയെ ബലി െകാടുത്താല്‍ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസമനുസരിച്ച് രാജേന്ദ്രനെ ഇക്കാര്യം ഏല്‍പ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ പൂവന്‍കോഴിയുമായി കെട്ടിടത്തിലെത്തിയ രാജേന്ദ്രന്‍ കാല്‍വഴുതി കെട്ടിടത്തിനു മുകളില്‍നിന്നും താഴേക്ക് പതിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.