അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചതോടെ രക്ഷപ്പെടാനായി ഒരാള്‍ തൊട്ടുതാഴെയുള്ള ബാല്‍ക്കണിയില്‍ തൂങ്ങിപിടിച്ചു നില്‍ക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഷോങ്ക്വിങ് നഗരത്തിലാണ് സംഭവം. ഡിസംബര്‍ 13നാണ് സംഭവം നടന്നത്.23 നില കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിൽ തീപൊരികളും തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും തീപൊരികളും ഇയാള്‍ക്കടുത്ത് അടര്‍ന്നു വീഴുന്നത് വീഡിയോയില്‍ കാണാം. തൂങ്ങിനില്‍ക്കുന്ന ഭാഗത്തെ ഗ്ലാസ് തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. ഇയാള്‍. പിന്നീട് അഗ്നിശമനസേന സ്ഥലത്തെത്തി ഗ്ലാസ് തകര്‍ത്ത് ഇയാളെ രക്ഷിച്ചു. ചെറിയ പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ