ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാമിൽ പോലീസ് വാഹനമിടിച്ച് ഒരു കാൽ നടക്കാരൻ ദാരുണമായി കൊല്ലപ്പെട്ടതായി വെസ്റ്റ് മിഡ് ലാൻഡ് പോലീസ് അറിയിച്ചു. അക്കോക്സ് ഗ്രീനിലെ ഫ്ലോറൻസ് റോഡിനോട് ചേർന്നുള്ള ജംഗ്ഷനു സമീപം യാർഡ്‌ലി റോഡിൽ ബുധനാഴ്ചയാണ് 40 കാരനായ ആൾ കൊല്ലപ്പെട്ടത്. അടിയന്തിര സേവനത്തിനായി പോകുകയായിരുന്ന വാഹനം ആണ് അപകടത്തിന് കാരണമായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സംഭവം നടന്ന ഉടനെ പാരാമെഡിക്കലുകൾ സ്ഥലത്ത് എത്തിയെങ്കിലും അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വെസ്റ്റ് മിഡ് ലാൻഡ് ആംബുലൻസ് സർവീസ് പറഞ്ഞു. വാർവിക് റോഡിൽ കത്തിയുമായി ഒരാൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായുള്ള അടിയന്തിര സന്ദേശത്തെ തുടർന്ന് അവിടേയ്ക്ക് പോയ പോലീസ് വാഹനം ആണ് അപകടത്തിന് കാരണമായത്.


അപകടം നടന്ന സ്ഥലം നഗരത്തിന് ചുറ്റുമുള്ള ഒരു പ്രധാന റോഡാണ്. അപകടം നടന്ന സമയത്ത് റോഡിൽ നല്ല തിരക്കായിരുന്നു എന്ന് ഒരു സമീപവാസി പറഞ്ഞു. സംഭവം തന്നെ ഞെട്ടിച്ചതായും കടുത്ത ആശങ്ക ഉളവാക്കിയെന്നും യുകെ മലയാളിയായ ഷൈനി തോമസ് പറഞ്ഞു. സംഭവം നടന്നതിന് എതിർവശത്തുള്ള യാർഡ്‌ലി റോഡിൽ കേരള ആയുർവേദ ഹോളിസ്റ്റിക്‌സ് എന്ന സ്ഥാപനം നടത്തുകയാണ് ഷൈനി തോമസ്. അപകടം ഉണ്ടാക്കിയ വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.